Quantcast

എറണാകുളത്ത് മൂന്നര വയസുകാരിയുടെ ചെവി തെരുവ് നായ കടിച്ചെടുത്തു

വീടിനോട് ചേർന്ന് കളിക്കുന്നതിനിടെയായിരുന്നു നായയുടെ ആക്രമണം

MediaOne Logo

Web Desk

  • Updated:

    2025-10-12 14:09:18.0

Published:

12 Oct 2025 7:27 PM IST

എറണാകുളത്ത് മൂന്നര വയസുകാരിയുടെ ചെവി തെരുവ് നായ കടിച്ചെടുത്തു
X

എറണാകുളം: എറണാകുളം വടക്കൻ പറവൂർ നീണ്ടുരിൽ മൂന്നര വയസുകാരിയുടെ ചെവി തെരുവ് നായ കടിച്ചെടുത്തു. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. വീടിനോട് ചേർന്ന് കളിക്കുന്നതിനിടെ ആയിരുന്നു മൂന്നര വയസുകാരി നിഹാരയുടെ ചെവി തെരുവ് നായ കടിച്ചെടുത്തത്. കുട്ടിയെ കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം ഗുരുവായൂരിലും സമാനമായ രീതിയിൽ തെരുവ് നായ ആക്രമണമുണ്ടായിരുന്നു. ഗുരുവായൂർ സ്വദേശി വഹീദയെ ആണ് നായ ആക്രമിച്ചത്. പുല്ല് പറിക്കുന്നതിനിടെ വീട്ടമ്മയുടെ ചെവി തെരുവുനായ കടിച്ചെടുക്കുകയായിരുന്നു.

TAGS :

Next Story