Quantcast

വിഴിഞ്ഞത്ത് ടിപ്പറിൽ നിന്ന് കല്ല് തെറിച്ചുവീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു

വിഴിഞ്ഞം തുറമുഖത്തേക്ക് ലോഡുമായി പോയ ടിപ്പറിൽ നിന്നാണ് കല്ല് തെറിച്ചുവീണത്.

MediaOne Logo

Web Desk

  • Updated:

    2024-03-19 07:59:55.0

Published:

19 March 2024 1:27 PM IST

Vizhinjam Accident
X

തിരുവനന്തപുരം: വിഴിഞ്ഞത്ത് ടിപ്പറിൽ നിന്ന് കല്ല് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ബി.ഡി.എസ് വിദ്യാർഥി മരിച്ചു. മുക്കോല സ്വദേശി അനന്തു(27) ആണ് മരിച്ചത്. വിഴിഞ്ഞം തുറമുഖത്തേക്ക് ലോഡുമായി പോയ ടിപ്പറിൽ നിന്നാണ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അനന്തുവിന്റെ തലയിൽ കല്ല് തെറിച്ചുവീണത്.

അപകടത്തെ തുടർന്ന് വിവിധ രാഷ്ട്രീയകക്ഷികൾ തുറമുഖ കവാടം ഉപരോധിച്ചിരുന്നു. ടിപ്പറുകൾ ചട്ടം പാലിക്കാതെ പോകുന്നതാണ് അപകടത്തിന് കാരണമെന്നാണ് ആരോപണം. തുറമുഖ അധികൃതരും പൊലീസും ചർച്ചയ്ക്ക് വന്ന് പ്രശ്നങ്ങൾ പരിഹരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

TAGS :

Next Story