കൊല്ലം പോളയത്തോട് റെയിൽവേ ട്രാക്കിന് കുറുകെ മരം വീണു; റൂട്ടിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
ട്രാക്കിലൂടെയുള്ള ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാൻ വൈകുമെന്ന് റെയിൽവേ അറിയിച്ചു.

കൊല്ലം: കൊല്ലം പോളയത്തോട് റെയിൽവേ ട്രാക്കിന് കുറുകെ മരം വീണു. ഇലക്ട്രിക് ലൈനിൽ തട്ടി മരത്തിന് തീപിടിച്ചു. കൊല്ലം - തിരുവനന്തപുരം റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.
കൊല്ലത്തിനും ഇരവിപുരത്തിനും ഇടയിൽ ട്രൈനുകൾ പിടിച്ചിട്ടു. കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഏറനാട് എക്‌സ്പ്രസ്സും പിടിച്ചിട്ടിരിക്കുകയാണ്. പുനലൂർ പാസഞ്ചർ സ്ഥലത്ത് പിടിച്ചിട്ടിരിക്കുന്നു. ട്രാക്കിലൂടെയുള്ള ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാൻ വൈകുമെന്ന് റെയിൽവേ അറിയിച്ചു.
Next Story
Adjust Story Font
16

