Quantcast

ജോസഫൈന്‍റെ പരാമർശം സമൂഹം സ്വീകരിച്ചില്ല: എ വിജയരാഘവന്‍

ജോസ​ഫൈന്‍ തെറ്റ്​ പറ്റിയെന്ന് സംസ്ഥാന സെ​ക്രട്ടറിയേറ്റ്​ യോഗത്തിൽ സമ്മതിച്ചു. രാജിസന്നദ്ധത പാര്‍ട്ടി അംഗീകരിക്കുകയായിരുന്നു.

MediaOne Logo

Web Desk

  • Updated:

    2021-06-25 11:55:18.0

Published:

25 Jun 2021 11:47 AM GMT

ജോസഫൈന്‍റെ പരാമർശം സമൂഹം സ്വീകരിച്ചില്ല: എ വിജയരാഘവന്‍
X

എം.സി ജോസഫൈൻ ചാനൽ ചർച്ചയിൽ നടത്തിയ പരാമർശം സമൂഹത്തിൽ സ്വീകരിക്കപ്പെട്ടില്ലെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ജോസഫൈൻ സംഭവിച്ച കാര്യങ്ങൾ വിശദീകരിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. പിന്നീട് രാജി സന്നദ്ധത അറിയിക്കുകയായിരുന്നെന്നും അത് പാർട്ടി അംഗീകരിക്കുകയായിരുന്നെന്നും അദ്ദേഹം വാർത്താ സ​മ്മേളനത്തിൽ പറഞ്ഞു.

ഈ സംഭവത്തിൽ പാർട്ടി കമ്മിറ്റിയിലെ അംഗങ്ങൾ പറഞ്ഞ അഭിപ്രായങ്ങൾ പുറത്ത് പറയാൻ പറ്റില്ല. ജോസ​ഫൈന്‍റെ വിഷയം സെക്രട്ടറിയേറ്റ്​ വിശദമായി പരിശോധിച്ചെന്നും വിജയരാഘവൻ കൂട്ടിച്ചേര്‍ത്തു.

അതേസമയം, സ്ത്രീപക്ഷ കേരളം എന്ന പേരിൽ ലിംഗ നീതിക്കായി സി.പി.എം കാംപെയിൻ നടത്തുമെന്നും എ.വിജയരാഘവൻ അറിയിച്ചു. ഇതിനായി വിപുലമായ പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്യും. സ്ത്രീ വിരുദ്ധതക്കെതിരെ ബോധവൽക്കരണം നടത്തുകയാണ് ലക്ഷ്യം. കേരളവ്യാപകായി സ്ത്രീപക്ഷ കേരളം എന്ന മുദ്രാവാക്യമുയർത്തി പൊതുകാംപയിൻ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

TAGS :

Next Story