Quantcast

ശൈലജ ടീച്ചർക്ക് മന്ത്രിസ്ഥാനം ഇല്ലെന്ന തീരുമാനത്തിൽ മാറ്റമില്ല: എ വിജയരാഘവൻ

'ശൈലജക്ക് മന്ത്രി സ്ഥാനമില്ല, പാർട്ടി തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് എ വിജയരാഘവൻ

MediaOne Logo

Shefi Shajahan

  • Updated:

    2021-05-19 04:17:54.0

Published:

19 May 2021 3:52 AM GMT

ശൈലജ ടീച്ചർക്ക് മന്ത്രിസ്ഥാനം ഇല്ലെന്ന തീരുമാനത്തിൽ മാറ്റമില്ല: എ വിജയരാഘവൻ
X

കെ.കെ ശൈലജക്ക് മന്ത്രിസ്ഥാനം കൊടുക്കേണ്ടതില്ലെന്ന തീരുമാനത്തിൽ ഉറച്ച് നിന്ന് സിപിഎം. പാർട്ടി എടുത്തിരിക്കുന്ന തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയും ഇടതുമുന്നണി കൺവീനറുമായ എ വിജയരാഘവൻ പറഞ്ഞു. ഇത് പാർട്ടിയുടെ സംഘടനാപരവും രാഷ്ട്രീയപരവുമായ തീരുമാനമാണ്. വളരെ ഗൗരവത്തോടെ ആലോചിച്ചാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. ആ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോക്കില്ല. എ വിജയരാഘവൻ പറഞ്ഞു.

ശൈലജക്ക് വേണ്ടി നടക്കുന്ന സോഷ്യൽ മീഡിയ ക്യാമ്പയിനുകളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അക്കാര്യം തനിക്കറിയില്ലെന്നായിരുന്നു വിജയരാഘവന്റെ മറുപടി. സിപിഎം അനുകൂല ഫേസ്ബുക് പേജുകളായ 'പോരാളി ഷാജി' 'പിജെ ആർമി' തുടങ്ങി സൈബർ ഇടങ്ങളിലെ ശക്തമായ ഇടതു പ്രൊഫൈലുകളിൽ നിന്നും പേജുകളിൽ നിന്നും ശൈലജ ടീച്ചറെ ക്യാബിനറ്റിൽ ഉൾപ്പെടുത്താത്തതിനെതിരെ വലിയ തരത്തിൽ പരസ്യവിമർശനങ്ങളും ക്യാമ്പയിനുകളും നടന്നിരുന്നു. ചലച്ചിത്ര മേഖലയിൽ നിന്നുള്ള പ്രമുഖരടക്കം 'പെണ്ണിനെന്താ കുഴപ്പം' എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ഈ വിഷയത്തിൽ വളരെ വേഗം ക്യാമ്പയിൻ സജീവമാക്കിയിരുന്നു.

അതേസമയം മന്ത്രിയാക്കേണ്ടെന്ന പാർട്ടി തീരുമാനം അംഗീകരിക്കുന്നുവെന്ന് കെ കെ ശൈലജ ടീച്ചർ ഇന്നലെ തന്നെ പ്രതികരിച്ചിരുന്നു. പാർട്ടി ഏൽപ്പിച്ച കാര്യം ഭംഗിയായി തന്നെയാണ് നിർവഹിച്ചത്. മന്ത്രി പദവി കിട്ടാത്തതിൽ നിരാശയില്ല. പുതുമുഖങ്ങൾ നന്നായി ചെയ്യുമെന്ന ശുഭപ്രതീക്ഷ ഉണ്ടെന്നും ജനങ്ങളുടെ സ്നേഹത്തിന് എക്കാലവും നന്ദിയുണ്ടാകുമെന്നും കെ.കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.

TAGS :

Next Story