Quantcast

പാലാ ബിഷപ്പിന് ദുരുദ്ദേശ്യമില്ലെന്ന പരാമര്‍ശം; ഇടക്കിടെ ചോദിക്കേണ്ടെന്ന് എ. വിജയരാഘവന്‍

വിഷയത്തില്‍ മുഖ്യമന്ത്രി പറഞ്ഞതിൽനിന്ന് വ്യത്യസ്തമായ അഭിപ്രായം ഇടതുമുന്നണിക്കില്ലെന്നും വിജയരാഘവന്‍ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2021-09-23 12:01:00.0

Published:

23 Sep 2021 11:59 AM GMT

പാലാ ബിഷപ്പിന് ദുരുദ്ദേശ്യമില്ലെന്ന പരാമര്‍ശം; ഇടക്കിടെ ചോദിക്കേണ്ടെന്ന് എ. വിജയരാഘവന്‍
X

പാലാ ബിഷപ്പിന് ദുരുദ്ദേശ്യമില്ലെന്ന് പറഞ്ഞതിനെക്കുറിച്ച് ഇടക്കിടെ ചോദിക്കേണ്ടതില്ലെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. പാലാ ബിഷപ്പ് വിവാദത്തില്‍ ഇടതുമുന്നണിയുടെ നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞതുതന്നെയാണെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

നാർകോട്ടിക്ക് ജിഹാദ് പ്രസ്താവന നടത്തിയ പാലാ ബിഷപ്പിന് എന്തെങ്കിലും ദുരുദ്ദേശ്യമുള്ളതായി കരുതുന്നില്ലെന്നായിരുന്നു എ. വിജയരാഘവന്‍റെ ആദ്യ പ്രതികരണം. പാലാ ബിഷപ്പിൻെറ പ്രസ്താവനയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചരണങ്ങള്‍ ഉണ്ടായെന്നും സമൂഹത്തെ വർഗീയവത്കരിക്കാനുള്ള തെറ്റായ ഇടപെടലുകൾ നടന്നെന്നും വിജയരാഘവന്‍ പറഞ്ഞിരുന്നു.

അതേസമയം, പാലാ ബിഷപ്പന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരമാർശത്തില്‍ തുടര്‍ചര്‍ച്ചകള്‍ വേണ്ടെന്നാണ് ഇടത് മുന്നണി നിലപാട്. വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വിശദീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി മുന്നണി യോഗത്തെ അറിയിച്ചിരുന്നു. പ്രസ്താവന തെറ്റായെന്ന് പൊതു സമൂഹത്തിനിടയില്‍ അഭിപ്രായം ഉയര്‍ന്നതോടെ സര്‍ക്കാര്‍ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തില്‍ വ്യത്യസ്ത നിലപാട് സ്വീകരിച്ച ജോസ് കെ മാണി യോഗത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തിട്ടില്ല.

TAGS :

Next Story