കൊല്ലത്ത് കാട്ടുപോത്ത് ആക്രമണം; സഞ്ചരിച്ചുകൊണ്ടിരുന്ന വാഹനത്തിലിടിച്ച് അഞ്ചുപേർക്ക് പരിക്ക്
ഇന്നലെ രാത്രിയിലായിരുന്നു കാട്ടുപോത്തിന്റെ ആക്രമണം

കൊല്ലം: കൊല്ലം അരിപ്പയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്ക്. കുടുംബം സഞ്ചരിച്ച ജീപ്പ് കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. ഇന്നലെ രാത്രിയിലായിരുന്നു കാട്ടുപോത്തിന്റെ ആക്രമണം.
രാത്രി എട്ടുമണിയോടെയാണ് ജീപ്പിൽ കാട്ടുപോത്തിടിച്ചത്. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. പുത്തൻപുരയിൽ വീട്ടിൽ ഷെരീഫ്, ഭാര്യ അസീന, ഇവരുടെ മക്കൾ, അസീനയുടെ മാതാവ് എന്നിവർക്ക് ആണ് പരിക്കേറ്റത്. ഇവരെ കുളത്തൂപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
watch video:
Next Story
Adjust Story Font
16

