കുറ്റ്യാടിയിൽ വൈദ്യുതി കെണിയിൽ നിന്നും യുവതി ഷോക്കേറ്റ് മരിച്ച സംഭവം; രണ്ടുപേർ കസ്റ്റഡിയിൽ
നരഹത്യക്ക് കേസ് എടുത്താണ് പോലീസ് അന്വേഷണം നടത്തുന്നത്

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി പശുക്കടവിൽ വൈദ്യുതി കെണിയിൽ നിന്നും യുവതി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. സ്ഥല ഉടമയെയും മറ്റൊരാളെയുമാണ് പോലീസ് ചോദ്യം ചെയ്യുന്നത്. കോങ്ങാട് ചൂളപ്പറമ്പിൽ ബോബിയാണ് കഴിഞ്ഞ ആഴ്ച മരിച്ചത്.
മരുതോങ്കരയിൽ വന്യ മൃഗങ്ങൾക്കായി സ്ഥാപിച്ച കെണിയിൽ നിന്നും വൈദ്യുതാഘാതമേറ്റാണ് ബോബി മരിച്ചത്. ഒരു വളർത്ത് പശുവിനെയും ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ വൈദ്യുതി കെണി വെച്ചവരെ പിടികൂടാൻ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
ഇതിനായി സ്ഥല ഉടമയെയാണ് ആദ്യം പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തത്. പിന്നാലെ പ്രദേശവാസിയായ മറ്റൊരാളെ കൂടെ പോലീസ് കസ്റ്റഡിയിൽ എടുത്തു. നരഹത്യക്ക് കേസ് എടുത്താണ് പോലീസ് അന്വേഷണം നടത്തുന്നത്.
വന്യജീവികളെ പിടികൂടി വിൽപ്പന നടത്തുന്ന സംഘമാണ് വൈദ്യുതി കെണി സ്ഥാപിച്ചതെന്നും സംഭവത്തിൽ ശക്തമായ നടപടി വേണമെന്നും മരുതോങ്കര പഞ്ചായത്ത് പ്രസിഡൻറ് ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടു.
watch video:
Adjust Story Font
16

