Quantcast

കോട്ടയത്ത് യുവാവിനെയും യുവതിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

MediaOne Logo

Web Desk

  • Updated:

    2021-09-26 06:18:50.0

Published:

26 Sept 2021 11:46 AM IST

കോട്ടയത്ത് യുവാവിനെയും യുവതിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
X

പ്രതീകാത്മക ചിത്രം 

കോട്ടയം ചെമ്പ് കൊച്ചങ്ങാടിയിൽ വീടിനു സമീപത്തെ മരത്തിൽ യുവാവിനേയും യുവതിയേയും കയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പ് സ്വദേശികളായ അമർ ജിത്ത് കൃഷ്ണപ്രിയ എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരെയും കാണാതായതോടെ ബസുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് സമീപത്തെ കാടു പിടിച്ച സ്ഥലത്ത് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഹോട്ടൽ മാനേജ്മെന്റ് പഠനം കഴിഞ്ഞു ജോലി അന്വേഷിച്ചു വരികയായിരുന്നു അമർ ജിത്ത് . കൃഷ്ണപ്രിയ എറണാകുളത്ത് എയർ ഹോസ്റ്റസ് കോഴ്സിനു പഠിക്കുകയായിരുന്നു. ഇവരുടെ പ്രണയത്തിന് ബന്ധുക്കൾ എതിരുന്നു . ഇത് ആത്മഹത്യയിലേക്ക് നയിച്ചതാകാമെന്നാണ് പോലിസ് സംശയിക്കുന്നത്.

TAGS :

Next Story