Quantcast

കണ്ണൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കണ്ണപുരം റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്

MediaOne Logo

Web Desk

  • Published:

    5 April 2024 12:03 AM IST

കണ്ണൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
X

കണ്ണൂർ: കണ്ണൂർ കണ്ണപുരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതരപരിക്ക്. കാസർകോട് കുമ്പള സ്വദേശി അബൂബക്കർ സിദ്ദിഖ് ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് അൻസാറിനെ പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ കണ്ണപുരം റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്.

TAGS :

Next Story