നൂറ് രൂപയെ ചൊല്ലിയുള്ള തർക്കം; കോഴിക്കോട് യുവാവിന് കുത്തേറ്റു
ഇയാൾ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്

പരിക്കേറ്റ രമേശൻ
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ യുവാവിന് കുത്തേറ്റു. കെടവൂർ പൊടിപ്പിൽ രമേശനാണ് പരിക്കേറ്റത്. നൂറ് രൂപയെ ചൊല്ലുയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
പുതുപ്പാടി പഞ്ചായത്ത് ബസാറിൽ വച്ചാണ് ഇവർ തമ്മിൽ വാക്കേറ്റം ഉണ്ടായത്. തർക്കത്തിനിടെ രമേശന് കുത്തേൽക്കുകയായിരുന്നു.
ശനിയാഴ്ച വൈകിട്ടോടെ കൂടെ ജോലിചെയ്യുന്ന ബന്ധുവും അദ്ദേഹത്തിൻ്റെ മരുമകനും ചേർന്ന് കത്തിയും കല്ലും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് രമേശൻ പറഞ്ഞു. കൂലി സംബന്ധമായ നൂറുരൂപയെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിലും കത്തിക്കുത്തിലേക്ക് എത്തിയത്. തലയ്ക്കും കൈമുട്ടിനും പരിക്കേറ്റ രമേശനെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Next Story
Adjust Story Font
16

