Quantcast

തിരുവനന്തപുരത്ത് യുവതിക്ക് അയല്‍വാസിയുടെ ക്രൂര മര്‍ദനം

പൂന്തുറ സ്വദേശിയായ ആമിനക്കാണ് മര്‍ദനമേറ്റത്. അയല്‍വാസികളായ സുധീര്‍, നൗഷാദ് എന്നിവരാണ് മര്‍ദിച്ചത്. ഇവര്‍ക്കെതിരെ പൂന്തുറ പൊലീസ് കേസെടുത്തു.

MediaOne Logo

Web Desk

  • Published:

    5 Sept 2021 4:47 PM IST

തിരുവനന്തപുരത്ത് യുവതിക്ക് അയല്‍വാസിയുടെ ക്രൂര മര്‍ദനം
X

തിരുവനന്തപുരത്ത് യുവതിക്ക് അയല്‍വാസിയുടെ ക്രൂര മര്‍ദനം. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെയാണ് യുവതിയെ വീട്ടില്‍ കയറി മര്‍ദിച്ചത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പൂന്തുറ സ്വദേശിയായ ആമിനക്കാണ് മര്‍ദനമേറ്റത്. അയല്‍വാസികളായ സുധീര്‍, നൗഷാദ് എന്നിവരാണ് മര്‍ദിച്ചത്. ഇവര്‍ക്കെതിരെ പൂന്തുറ പൊലീസ് കേസെടുത്തു. യുവതിയെ മതിലിനോട് ചേര്‍ത്തു നിര്‍ത്തി മര്‍ദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

ആമിനയുടെ വീട്ടില്‍ വാടകക്ക് താമസിക്കുന്ന യുവാക്കള്‍ ബഹളമുണ്ടാക്കുന്നത് സംബന്ധിച്ച് അയല്‍വാസികളും ഇവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതാണ് മര്‍ദനത്തില്‍ കലാശിച്ചിത്. ഗെയ്റ്റ് തള്ളിത്തുറന്ന് ആമിനയുടെ വീട്ടിലെത്തിയ യുവാക്കള്‍ ഇവരെ മുടിക്ക് കുത്തിപ്പിടിച്ച് മര്‍ദിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ് ആമിനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

TAGS :

Next Story