Quantcast

ഗതാഗതം മുടക്കിയല്ല സമരം നടത്തേണ്ടതെന്ന് എ.എ. റഹീം

' കേരളം ലൈവായ കണ്ട കാര്യത്തിലാണ് സുധാകരൻ നുണ പറഞ്ഞത്. അങ്ങനെയാണെങ്കിൽ നമ്മളാരും കാണാത്ത കാര്യങ്ങളെക്കുറിച്ച് സുധാകരൻ പറയുന്നത് എങ്ങനെ വിശ്വസിക്കാനാകും, സുധാകരൻ ഒരു നുണയനാണ് '- റഹീം പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    1 Nov 2021 11:33 AM GMT

ഗതാഗതം മുടക്കിയല്ല സമരം നടത്തേണ്ടതെന്ന് എ.എ. റഹീം
X

ഗതാഗതം മുടക്കിയല്ല സമരം നടത്തേണ്ടതെന്ന് ഡിവൈഎഫ്ഐ നേതാവ് എ.എ. റഹീം. കോൺഗ്രസിന്റെ ഗുണ്ടാ സംസ്‌കാരമാണ് ഇന്ന് പുറത്ത് വന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിനുശേഷം ജോജു മദ്യപിച്ചു എന്നും വനിതകളെ ആക്രമിച്ചു എന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നുണ പറഞ്ഞതായും റഹീം പറഞ്ഞു. കോൺഗ്രസിന്റെ ഗുണ്ടാവിളയാട്ടം സംസ്ഥാനത്ത് അനുവദിക്കാനാവില്ലെന്നും ഡിവൈഎഫ്‌ഐ ദേശീയ അധ്യക്ഷൻ എ.എ. റഹീം കൂട്ടിച്ചേർത്തു.

' കേരളം ലൈവായ കണ്ട കാര്യത്തിലാണ് സുധാകരൻ നുണ പറഞ്ഞത്. അങ്ങനെയാണെങ്കിൽ നമ്മളാരും കാണാത്ത കാര്യങ്ങളെക്കുറിച്ച് സുധാകരൻ പറയുന്നത് എങ്ങനെ വിശ്വസിക്കാനാകും, സുധാകരൻ ഒരു നുണയനാണ് '- റഹീം പറഞ്ഞു.

ഇന്ധനവില വർധനവിനെതിരെ കോൺഗ്രസിന് സമരം നടത്താൻ കോൺഗ്രസിന് ധാർമികമായ അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗതാഗതം മുടക്കിയല്ല സമരങ്ങൾ നടത്തേണ്ടതെന്നും റഹീം പറഞ്ഞു.

അതേസമയം കൊച്ചിയിലെ യൂത്ത് കോൺഗ്രസ് സമരത്തിന് നേരെ പ്രതിഷേധിച്ച് പ്രവർത്തകരോട് തട്ടിക്കയറിയ നടൻ ജോജു ജോർജിനെതിരെ പൊലീസ് കേസെടുത്തില്ല. റോഡ് ഉപരോധിച്ചതിനും വാഹനം തല്ലിതകർത്തതിനും കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ കേസെടുത്തു. ജോജുവിനെതിരായ വനിതാ നേതാക്കളുടെ പരാതിയിൽ വിശദമായി പരിശോധന നടത്തിയ ശേഷം ശേഷം തുടർ നടപടിയെന്ന് പൊലീസ് വ്യക്തമാക്കി.

അതേസമയം സംഭവത്തിൽ പ്രതിഷേധിച്ച് ജോജു ജോർജിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച് നടത്തി. തൃശൂർ മാളയിലെ വീട്ടിലേക്കാണ് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തുന്നത്. നിലവിൽ മാർച്ച് പൊലീസ് വഴിയിൽ ബാരിക്കേഡ് വച്ച് തടഞ്ഞിരിക്കുകയാണ്. കൊച്ചിയിൽ ഇന്ധനവില വർധനവിനെതിരെ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ ജോജു ജോർജ് ക്ഷുഭിതനായി പെരുമാറിയതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങളാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്.

ഇതിനെ തുടർന്ന് ജോജു ജോർജിന്റെ കാറിന്റെ പിറകിലെ ചില്ല് കോൺഗ്രസ് പ്രവർത്തകർ തല്ലി തകർത്തിരുന്നു. ജോജു സ്ത്രീ പ്രവർത്തകരോടക്കം അപമര്യാദയായി പെരുമാറിയെന്നാണ് കോൺഗ്രസിന്റെ ആരോപണം.

താൻ മദ്യപിച്ചല്ല വന്നതെന്നും സ്ത്രീകളോട് മോശമായി പെരുമാറിയിട്ടില്ലെന്നും നടൻ ജോജു ജോർജ്. താൻ ഷോ നടത്തിയതല്ലെന്നും വൈദ്യപരിശോധനയ്ക്ക് ശേഷം ജോജു ജോർജ് പ്രതികരിച്ചു. ഇന്ധനവില വർധനയ്‌ക്കെതിരായ കോൺഗ്രസിൻറെ വഴിതടയൽ സമരത്തിനെതിരെ പ്രതിഷേധിച്ചതിനു പിന്നാലെയാണ് ജോജുവിൻറെ വാഹനം തകർത്തത്.

'ഷൈൻ ചെയ്യാനായിട്ട് സിനിമയിൽ അഭിനയിക്കുന്നുണ്ട് ഞാൻ. എനിക്ക് ആവശ്യത്തിനുള്ള ഫെസിലിറ്റിയുണ്ട്. പിന്നെ എന്തിനാണ് ഞാൻ.. എൻറെ തൊട്ടടുത്ത വണ്ടിയിൽ കീമോയ്ക്ക് കൊണ്ടുപോകേണ്ട കൊച്ചുകുട്ടിയുണ്ടായിരുന്നു. പിന്നെ പ്രായമായ ശ്വാസം വലിക്കാൻ കഴിയാത്ത ചേട്ടന്മാരുണ്ടായിരുന്നു. അവർ ഇരുന്ന് വിയർക്കുകയായിരുന്നു. ഞാനിക്കാര്യത്തിൽ പെട്ടുപോയി. ഞാൻ പൊലീസ് വണ്ടിയിൽ കയറി യാത്ര ചെയ്ത് എൻറെ ബ്ലഡ് എടുപ്പിച്ചു. ഞാൻ തെളിയിക്കേണ്ടിവന്നു കള്ളുകുടിച്ചിട്ടില്ലെന്ന്. അതിലും വല്യാ നാണക്കേടെന്താ? ഞാനെന്തെങ്കിലും ദ്രോഹം ചെയ്തോ? ഞാനാരുടെയും പ്രതിനിധിയല്ല. സാധാരണക്കാരനാണ്

എനിക്ക് മോളും അമ്മയും പെങ്ങളുമൊക്കെയുണ്ട്. ഒരു സ്ത്രീയോടും ഞാൻ മോശമായി പെരുമാറില്ല. എൻറെ അമ്മ കോൺഗ്രസുകാരിയാണ്. ഒരു കാര്യത്തിന് പ്രതിഷേധിച്ചപ്പോൾ ഉടൻ വന്ന പ്രതികരണമാണ് ഞാൻ മോശമായി പെരുമാറിയെന്ന്. ഒരു ചേച്ചിയൊക്കെ എൻറെ വണ്ടിയിൽ കയറിയിരുന്ന് തല്ലിപ്പൊളിക്കുകയായിരുന്നു. അവർ ചിന്തിക്കണം എന്താ കാണിച്ചുകൂട്ടുന്നതെന്ന്'- ജോജു ജോർജ് പറഞ്ഞു.

TAGS :

Next Story