എസ്ഐആർ: വോട്ടർ പട്ടികയിൽ കെപിസിസി വൈസ് പ്രസിഡൻ്റ് എ.എ ഷുക്കൂറിൻ്റെ പേരില്ല
ബിഎൽഒ എന്യുമറേഷൻ ഫോം പൂരിപ്പിക്കാനെത്തിയപ്പോഴാണ് പേരില്ലെന്ന കാര്യം അറിയുന്നത്

എറണാകുളം: എസ്ഐആർ പട്ടികയിൽ കെപിസിസി വൈസ് പ്രസിഡന്റും മുൻ എംഎൽഎയുമായ എ.എ ഷുക്കൂറിന്റെ പേരില്ല. ഷുക്കൂർ ഉൾപ്പടെ കുടുംബത്തിലെ നാല് അംഗങ്ങളുടെ പേര് വോട്ടർ പട്ടികയിൽ ഇല്ല.
2002ല്‍ ഷുക്കൂറിന്റെ കുടുംബത്തിലെ 10 പേര്‍ക്കാണ് വോട്ട് ഉണ്ടായിരുന്നത്. പുതിയ പട്ടികയിൽ ഉള്ളത് 2002ന് ശേഷം ചേര്‍ത്തവരുടെ പേരുകൾ. ബിഎൽഒ എന്യുമറേഷൻ ഫോം പൂരിപ്പിക്കാനെത്തിയപ്പോഴാണ് പേരില്ലെന്ന കാര്യം അറിയുന്നത്.
എസ്ഐആറിന്റെ പേരിൽ കൊണ്ട് നടക്കുന്നത് വ്യാജ വോട്ടർ പട്ടികയാണെന്ന് ഷുക്കൂർ പ്രതികരിച്ചു. യഥാർഥ വോട്ടർ പട്ടിക ആയിരുന്നെങ്കിൽ തന്‍റെ പേര് ഒഴിവാക്കില്ലായിരുന്നു. 2002ലും 2004ലും താൻ വോട്ട് ചെയ്തിട്ടുണ്ട് ഇങ്ങനെ ഒഴിവാക്കുന്നത് വലിയ അപകടം ഉണ്ടാക്കും. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇങ്ങനെ സംഭവിക്കുന്നത് വലിയ ദോഷം ചെയ്യും. സംഭവത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16

