Quantcast

കടുത്ത പനി; മഅ്ദനി വീണ്ടും ആശുപത്രിയിൽ

രക്തസമ്മർദവും പ്രമേഹവും രക്തത്തിലെ ക്രിയാറ്റിനും കൂടിയ നിലയിലാണുള്ളത്.

MediaOne Logo

Web Desk

  • Updated:

    2023-07-24 15:29:01.0

Published:

24 July 2023 8:56 PM IST

കടുത്ത പനി; മഅ്ദനി വീണ്ടും ആശുപത്രിയിൽ
X

കൊല്ലം: പി.ഡി.പി.ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത പനിയും ശാരീരിക അസ്വാസ്ഥ്യങ്ങളും അലട്ടിയതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മഅ്ദനിയുടെ രക്തസമ്മർദവും പ്രമേഹവും രക്തത്തിലെ ക്രിയാറ്റിനും കൂടിയ നിലയിലാണുള്ളത്. കൊല്ലം അസീസിയ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മഅ്ദനിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ജാമ്യവ്യവസ്ഥകളിൽ സുപ്രിംകോടതി ഇളവ് അനുവദിച്ചതോടെയാണ് മഅ്ദനി കേരളത്തിലെത്തിയത്. കൊല്ലം ജില്ല വിട്ടുപോകരുത് എന്ന നിബന്ധനയോടെയാണ് അനുമതി. 15 ദിവസം കൂടുമ്പോൾ പൊലീസ് സ്റ്റേഷനിൽ ഹാജരാകരണം.

കേസിന്റെ വിചാരണ നടക്കുന്നതിനാലാണ് നേരത്തെ ബംഗളൂരു വിട്ടുപോകരുതെന്ന് കോടതി നിർദേശിച്ചത്. നിലവിൽ വിചാരണ ഏകദേശം പൂർത്തിയായ സാഹചര്യത്തിൽ കൂടിയാണ് മഅദ്‌നിക്ക് കേരളത്തിലേക്ക് വരാൻ അനുമതി ലഭിച്ചത്.

TAGS :

Next Story