Quantcast

അബ്ദുറഹ്മാൻ രണ്ടത്താണിയെ എസ്എംഇഒ സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് പുറത്താക്കി

അധികാരമോഹത്തിന്‍റെ പേരിലും സംഘടനയിൽ വിഭാഗീയത ഉണ്ടാക്കിയതിന്‍റെ പേരിലുമാണ് നടപടി

MediaOne Logo

Web Desk

  • Published:

    18 March 2026 9:11 PM IST

അബ്ദുറഹ്മാൻ  രണ്ടത്താണിയെ  എസ്എംഇഒ സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് പുറത്താക്കി
X

മലപ്പുറം: കേരള സ്റ്റേറ്റ് എസ്എംഇഒ സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് അബ്ദുറഹ്മാൻ രണ്ടത്താണിയെ പുറത്താക്കി . മുസ്‌ലിം ലീഗ് അനുകൂല വ്യവസായ സംരംഭകരുടെ കൂട്ടായ്മയാണ് കേരള സ്റ്റേറ്റ് സ്മാൾ& മീഡിയം എന്‍റർപ്രൈസസ് ഓർഗനൈസേഷൻ. സംസ്ഥാന കമ്മിറ്റി വാർത്ത കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അധികാരമോഹത്തിന്‍റെ പേരിലും സംഘടനയിൽ വിഭാഗീയത ഉണ്ടാക്കിയതിന്‍റെ പേരിലുമാണ് നടപടി.

സീറ്റ് ലഭിക്കാത്തതോടെ പാർട്ടിയുമായി ഇടഞ്ഞ മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി തിരൂരങ്ങാടിയിൽ എൽഡിഎഫ് സ്ഥാനാർഥി ആയേക്കുമെന്നാണ് വിവരം. സിപിഎം നേതാക്കള്‍ രണ്ടത്താണിയുമായി നടത്തുന്ന ചർച്ച അന്തിമ ഘട്ടത്തിലാണ്. സിപിഐയുടെ സീറ്റ് സിപിഎം ഏറ്റെടുത്ത് നൽകാനാണ് ധാരണ.

സ്ഥാനാർഥിത്വം പ്രതീക്ഷിച്ചിരുന്ന അബ്ദുറഹ്മാൻ രണ്ടത്താണി ഇന്നലെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ഫേസ്ബുക്കിലൂടെ അതൃപതി പ്രകടിപ്പിച്ചെങ്കിലും വൈകാതെ തിരുത്തി. എന്നാല്‍ ഇന്ന് രാവിലെ വിശദമായ കുറിപ്പുമായി വീണ്ടും രംഗത്തെത്തി. ഒരു പഞ്ചായത്ത് ലീഗ് കമ്മിറ്റി പോലും ആവശ്യപ്പെടാതി പി.എം.എ സമീറിനെ തിരൂരങ്ങാടിയിലെ സ്ഥാനാർഥിയാക്കിയതിന്‍റെ മാനദണ്ഡം എന്താണെന്ന് രണ്ടത്താണി ചോദിച്ചു. ഇതിന് പിന്നാലെയാണ് സിപിഎം നേതൃത്വം രണ്ടത്താണിയുമായി ചർച്ച നടത്തിയത്.

TAGS :

Next Story