Quantcast

വഖഫ് ഭേദഗതി ബിൽ വഖഫ് സ്വത്തുക്കളിൽ നിയമപരമായ കയ്യേറ്റത്തിന് വഴിയൊരുക്കുന്നു; പ്രസിഡന്റ് ഒപ്പ് വയ്ക്കരുത്: സമദ് പൂക്കോട്ടൂർ

വഖഫ് ഭേദഗതി ബിൽ മുസ്‌ലിം വിഷയം മാത്രമല്ല, മൗലികാവകാശങ്ങൾക്ക് മേലുള്ള കടന്നു കയറ്റമാണെന്നും ഭരണഘടനാ ലംഘനമാണെന്നും പൂക്കോട്ടൂർ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    4 April 2025 6:59 PM IST

Abdussamad pookkottoor speech smf convention
X

മലപ്പുറം: വഖഫ് സ്വത്തുക്കളിൽ നിയമപരമായ കയ്യേറ്റത്തിന് വഴിയൊരുക്കുന്നതാണ് വഖഫ് ഭേദഗതി ബില്ലെന്ന് എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ. ഇതൊരു മുസ്‌ലിം വിഷയം മാത്രമല്ല, മൗലികാവകാശങ്ങൾക്ക് മേലുള്ള കടന്നു കയറ്റമാണെന്നും ഭരണഘടനാ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനക്കുമേൽ നിയമം നിർമിക്കാൻ സർക്കാരിന് അധികാരമില്ല. വഖഫ് നിയമത്തിലെ സെക്ഷൻ 40 നെക്കുറിച്ച് കള്ളപ്രചാരണം നടന്നു. വർഗീയ വിദ്വേഷം നടത്താനുള്ള ശ്രമമാണ് നടക്കുന്നത്. ദേവസ്വം ബോർഡിലേക്ക് വോട്ടുചെയ്യാൻ അഹിന്ദുക്കൾക്ക് അവകാശമില്ല, അത് ചോദ്യം ചെയ്യുന്നില്ല. അമുസ്‌ലിമിന് വഖഫ് ചെയ്യാൻ പാടില്ല എന്നത് ഒരു പൗരന്റെ അവകാശത്തിന് മേലുള്ള കടന്നകയറ്റമാണ്.

ഒരു മുസ്‌ലിം ലീഗ് എംപിയെ പോലും ജെപിസിയിൽ ഉൾപ്പെടുത്തിയില്ല. ജെപിസി പ്രഹസനമായി മാറി. മുനമ്പം വിഷയത്തിൽ കോടതി തീരുമാനത്തിനായി കാത്തിരിക്കാം. കോൺഗ്രസ് ഇതൊരു ഭരണഘടനാ പ്രശ്‌നമായാണ് സമീപിച്ചതെന്നും പൂക്കോട്ടൂർ പറഞ്ഞു.

TAGS :

Next Story