Quantcast

അഭിമന്യു വധക്കേസിൽ രഹസ്യവിചാരണയില്ല; പ്രതികളുടെ ഹരജി ഹൈക്കോടതി തള്ളി

2018 ജൂലൈ 2ന് പുലർച്ചെയാണ് എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകനായ അഭിമന്യു കൊല്ലപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    7 Oct 2026 12:42 PM IST

അഭിമന്യു വധക്കേസിൽ രഹസ്യവിചാരണയില്ല; പ്രതികളുടെ ഹരജി ഹൈക്കോടതി തള്ളി
X

കൊച്ചി: എസ്എഫ്ഐ നേതാവ് അഭിമന്യു വധക്കേസിൽ രഹസ്യ വിചാരണയില്ല. പ്രതികളുടെ ഹരജി ഹൈക്കോടതി തള്ളി. ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പ്രതികളാണ് രഹസ്യവിചാരണ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. സമാനമായ ഹരജി നേരത്തെ എറണാകുളം പ്രിൻസിപ്പൽ കോടതിയും തള്ളിയിരുന്നു.

കേസ് അടച്ചിട്ട മുറിയിൽ പരിഗണിക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. എന്നാൽ, ഹരജി കോടതി തള്ളുകയായിരുന്നു. ഇതോടെ കേസിന്‍റെ വിചാരണ തുറന്ന കോടതിയിൽ തന്നെ തുടരും.

2018 ജൂലൈ 2ന് പുലർച്ചെയാണ് എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകനായ അഭിമന്യു കൊല്ലപ്പെട്ടത്. ഇടുക്കി വട്ടവട സ്വദേശിയായ അഭിമന്യു മഹാരാജാസ് കോളജിലെ വിദ്യാർഥിയും എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു.

പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി കോളേജിൽ ചുവരെഴുത്തും പോസ്റ്റർ ഒട്ടിക്കലുമായി ബന്ധപ്പെട്ടാണ് അന്ന് രാത്രി സംഘർഷമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ക്യാമ്പസിന് സമീപം ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് സംഘർഷമുണ്ടാവുകയും പിന്നീട് കൂടുതൽ പേർ സ്ഥലത്തെത്തുകയുമായിരുന്നു. ഇതിനിടെ അഭിമന്യുവും സ്ഥലത്തെത്തിയെന്നാണ് സഹപാഠികളുടെ മൊഴി.

സംഘർഷത്തിനിടെ അഭിമന്യുവിന് നെഞ്ചിൽ കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ അഭിമന്യു റോഡരികിൽ വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മറ്റൊരു വിദ്യാർഥിയായ അർജുനും കുത്തേറ്റിരുന്നു. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് പൊലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്.

Watch Video Report:

TAGS :

Next Story