കാസർകോട് കേരള കേന്ദ്ര സർവകലാശാലയിൽ പുലർച്ചെ 12.30 ന് വിഭജന ഭീതി ദിനം ആചരിച്ച് എബിവിപി
സംസ്ഥാനത്തെ കോളജുകളില്‍ ഗവര്‍ണറുടെ നിർദേശം നടപ്പിലാക്കേണ്ട എന്ന നിലപാടാണ് സര്‍ക്കാറെടുത്തത്

കാസർകോട്: കാസർകോട് കേരള കേന്ദ്ര സർവകലാശാലയിൽ വിഭജന ഭീതി ദിനം ആചരിച്ച് എബിവിപി. പുലർച്ചെ 12.30 മണിയോടെയാണ് പെരിയയിലെ കേരള കേന്ദ്ര സർവകലാശാല ക്യാംപസിൽ എബിവിപി വിഭജന ഭീതി ദിനം ആചരിച്ചത്.എബിവിപിക്ക് സ്വാധീനമുള്ള കാസർകോട് ഗവ. കോളേജ്, മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജ് എന്നിവിടങ്ങളിലും ദിനാചരണം നടത്താനുള്ള ഒരുക്കത്തിലാണ് എബിവിപി നേതൃത്വം. വിഭജന ഭീതി ദിനാചരണത്തിനിടെ
കേന്ദ്രസർക്കാർ ഉത്തരവ് പ്രകാരം ഗവർണർ നിർദേശിച്ച വിഭജന ഭീതി ദിനാചരണം ഇന്ന്. സംസ്ഥാനത്തെ കോളജുകൾ നിർദേശം നടപ്പിലാക്കേണ്ട എന്ന നിലപാടിലാണ് സർക്കാർ. എന്നാൽ വിവിധ സർവകലാശാല വൈസ് ചാൻസിലർമാർ ഗവർണറുടെ നിർദേശം കോളജുകൾക്ക് കൈമാറിയിട്ടുണ്ട്. ഇടത് അധ്യാപക വിദ്യാർഥി സംഘടനകളും കെഎസ്‌യുവും പരിപാടി നടത്തിയാൽ തടയുമെന്ന് പ്രഖ്യാപിച്ചിരുന്നു.
കേരളത്തിലെ ക്യാംപസുകളിൽ വിഭജന ഭീതി ദിനാചരണം നടത്തുന്നതിന് എതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഉത്തരവിറക്കിയിരുന്നു. പരിപാടി സാമുദായിക സൗഹാർദം തകർക്കുന്നതിനും സാമുദായിക സ്പർദ്ധ വളർത്തുന്നതിനും കാരണമാകുമെന്ന് സർക്കുലർ. എല്ലാ കോളേജുകൾക്കും അടിയന്തിരമായി അറിയിപ്പ് നൽകണമെന്ന് സർവ്വകലാശാല ഡീൻ മാർക്ക് നിർദ്ദേശം നൽകി.ഇ മെയിലിലൂടെയാണ് നിർദേശം നിൽകിയത്.
Adjust Story Font
16

