Quantcast

സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ അപകടം; ലോറി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും

22കാരനായ ആലപ്പുഴ സ്വദേശിയാണ് ലോറി ഓടിച്ചത്

MediaOne Logo

Web Desk

  • Published:

    15 Feb 2024 6:23 PM IST

accident ,പേരാമ്പ്ര അപകടം,കോഴിക്കോട്,ലൈസന്‍സ് റദ്ദാക്കും,ലോറി അപകടം,license cancelled
X

കോഴിക്കോട്: സീബ്രലൈനിലൂടെ റോഡ് മുറിച്ച് കടന്ന സ്ത്രീയെ ഇടിച്ച ലോറി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും. 22കാരനായ ആലപ്പുഴ സ്വദേശി കെ.എസ് മിഥുനാണ് ലോറി ഓടിച്ചത്. ഇയാളോട് ഹാജരാകാൻ ആവശ്യപ്പെട്ട് പേരാമ്പ്ര ജോയിൻറ് ആർ.ടി.ഒ നോട്ടീസ് നൽകി.

കോഴിക്കോട് പേരാമ്പ്ര ട്രാഫിക് പൊലീസ് സ്റ്റേഷന് മുൻവശത്താണ് അപകടം നടന്നത്. പന്തിരിക്കര സ്വദേശിനി നിഷാദയ്ക്കാണ് സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ ടിപ്പർ ലോറിയിടിച്ച് പരിക്ക് പറ്റിയത്.


TAGS :

Next Story