Quantcast

കോഴിക്കോട് ബീച്ചിൽ സംഗീത പരിപാടിക്കിടെ അപകടം; തിക്കിലും തിരക്കിലുംപെട്ട് 30 ഓളം പേർക്ക് പരിക്ക്

സംഘാടക സമിതി പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകള്‍ പരിപാടിക്കെത്തിയതിനാല്‍ ബീച്ചില്‍ വലിയ തിരക്ക് അനുഭവപ്പെട്ടുവെന്നാണ് വിവരം.

MediaOne Logo

Web Desk

  • Updated:

    2022-08-21 17:20:16.0

Published:

21 Aug 2022 10:28 PM IST

കോഴിക്കോട് ബീച്ചിൽ സംഗീത പരിപാടിക്കിടെ അപകടം; തിക്കിലും തിരക്കിലുംപെട്ട് 30 ഓളം പേർക്ക് പരിക്ക്
X

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ സംഗീത പരിപാടിക്കിടെ അപകടം. തിക്കിലും തിരക്കിലും ബാരിക്കേഡ് മറിഞ്ഞ് 30 ഓളം പേര്‍ക്ക് പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് പരിപാടി നിര്‍ത്തിവച്ചു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ബീച്ച് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

സംഘാടക സമിതി പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകള്‍ പരിപാടിക്കെത്തിയതിനാല്‍ ബീച്ചില്‍ വലിയ തിരക്ക് അനുഭവപ്പെട്ടുവെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനത്തിന് പോലും ബിച്ചിലെത്തിയവരുടെ തിരക്ക് പ്രതികൂലമായതോടെ പോലീസ് ലാത്തിവീശി ആളുകളെ ഒഴിപ്പിക്കുകയാണ്. കടകളും അടപ്പിച്ചു. ബീച്ചിന് മുന്നിലെ റോഡില്‍ വാഹനങ്ങൾ തടഞ്ഞും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

TAGS :

Next Story