മദ്യലഹരിയിൽ വാഹനമോടിച്ച സീരിയൽ നടൻ വഴിയാത്രക്കാരനെ ഇടിച്ചിട്ടു
പരിക്കേറ്റ ലോട്ടറി വിൽപ്പനക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോട്ടയം: സീരിയൽ നടൻ മദ്യലഹരിയിൽ വാഹനമോടിച്ച് വഴിയാത്രക്കാരനെ ഇടിച്ചിട്ടു. സീരിയൽ നടൻ സിദ്ധാർഥ് പ്രഭു ആണ് അപകടമുണ്ടാക്കിയത്. ഇയാളെ പൊലീസ് കസ്റ്റഡിലെടുത്തു. കോട്ടയം നാട്ടകം കോളജിന് സമീപം ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം.
പരിക്കേറ്റ ലോട്ടറി വിൽപ്പനക്കാരനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സിദ്ധാർഥിനെതിരെ മദ്യപിച്ച് വാഹനം ഓടിച്ചതിന് ചിങ്ങവനം പൊലീസ് കേസെടുത്തു. അപകടത്തിന് ശേഷം നാട്ടുകാരുമായി തർക്കത്തിൽ ഏർപ്പെട്ട നടൻ റോഡിൽ കിടന്നത് മൂലം ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
Next Story
Adjust Story Font
16

