Quantcast

മുണ്ടക്കയം എസ്റ്റേറ്റ് സൂപ്പർവൈസറുടെ കൊലപാതകം; പ്രതിയെ വെറുതെവിട്ടു

കോട്ടയം അഡീഷനൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി സാനു എസ്. പണിക്കരുടേതാണ് വിധി.

MediaOne Logo

Web Desk

  • Published:

    30 Dec 2023 8:47 PM IST

Accused acquitted in Mundakkayam Estate Supervisor Murder case
X

കോട്ടയം: മുണ്ടക്കയം ഇളംപ്രാമലയിൽ എസ്റ്റേറ്റ് സൂപ്പർവൈസർ കൊല്ലപ്പെട്ട കേസിൽ പ്രതിയെ വെറുതെ വിട്ടു. എസ്റ്റേറ്റ് സൂപ്പർവൈസറായിരുന്ന അരവിന്ദൻ കൊല്ലപ്പെട്ട കേസിലെ പ്രതി മാത്യുവിനെയാണ് വിട്ടയച്ചത്.

കോട്ടയം അഡീഷനൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി സാനു എസ്. പണിക്കരുടേതാണ് വിധി. കേസിൽ ഹാജരാക്കിയ തെളിവുകളും രേഖകളും നിലനിൽക്കുന്നതല്ലെന്ന് കണ്ടെത്തിയാണ് കോടതി പ്രതിയെ വിട്ടയച്ചത്.

2016 ജൂലൈയിലായിരുന്നു സംഭവം. കൊലപാതകം നടന്ന് 45 ദിവസങ്ങൾക്കു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.

TAGS :

Next Story