ചങ്ങനാശ്ശേരിയിൽ കന്യാസ്ത്രീയെ പീഡിപ്പിച്ചു; അതിരൂപതയ്ക്ക് കീഴിലുള്ള ആശുപതിയിലെ മുൻ ജീവനക്കാരൻ അറസ്റ്റിൽ
കന്യാസ്ത്രീകൾ ഉൾപ്പെടെ കൂടുതൽ ഇരകളുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

കോട്ടയം: ചങ്ങാനാശ്ശേരിയിൽ കന്യാസ്ത്രീക്ക് പീഡനം. ചങ്ങാനാശ്ശേരി അതിരൂപതയ്ക്ക് കീഴിലുള്ള ആശുപതിയിലെ മുൻ ജീവനക്കാരൻ അറസ്റ്റിൽ. പൊൻകുന്നം സ്വദേശി ബാബു തോമസാണ് പീഡന പരാതിയിൽ അറസ്റ്റിലായത്. ചങ്ങനാശ്ശേരി പൊലീസാണ് പ്രതിയെ പിടികൂടിയത്.
കന്യാസ്ത്രീകൾ ഉൾപ്പെടെ കൂടുതൽ ഇരകളുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഫോണിൽ അശ്ശീല സന്ദേശം അയച്ചെന്നും നിരവധി തവണ പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.
പരാതിക്ക് പിന്നാലെ ഇയാൾ രാജിവച്ചെന്ന് സഭ മാധ്യമ വിഭാഗം അറിയിച്ചു. ആശുപത്രിയിൽ എച്ച്ആർ മാനേജറായി ജോലി ചെയ്യുകയായിരുന്നു പ്രതി. പ്രതിയെ ഇന്ന് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കും.
Next Story
Adjust Story Font
16

