Quantcast

പത്തനംതിട്ട ഇല്ലിമലയിൽ വാക്കുതർക്കത്തിനിടെ കത്തിക്കുത്ത്; പ്രതി അറസ്റ്റില്‍

ഇല്ലിമല പാലത്തിന് സമീപത്തെ ചിക്കൻ സെന്ററിന് മുന്നിലായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പത്തരയോടെ കത്തിക്കുത്ത് നടന്നത്

MediaOne Logo

Web Desk

  • Updated:

    2024-04-14 01:28:43.0

Published:

14 April 2024 1:10 AM GMT

പത്തനംതിട്ട ഇല്ലിമലയിൽ വാക്കുതർക്കത്തിനിടെ കത്തിക്കുത്ത്; പ്രതി അറസ്റ്റില്‍
X

പത്തനംതിട്ട: പരുമല ഇല്ലിമലയിൽ വാക്കുതർക്കത്തിനിടെ രണ്ടുപേരെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി അറസ്റ്റില്‍. പരുമല പീടകയ്ക്കൽ കിഴക്കേതിൽ മുഹമ്മദ് ഹുസൈനാണ് പിടിയിലായത്. മാന്നാർ പാവുക്കര സ്വദേശികളായ നാദിർഷാ, രാഹുൽ എന്നിവരെ മാരകമായി കുത്തിപ്പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്.

വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. ഇല്ലിമല പാലത്തിന് സമീപത്തെ ചിക്കൻ സെന്ററിന് മുന്നിലായിരുന്നു കത്തിക്കുത്ത് നടന്നത്. കുത്തേറ്റ നാദിർഷ, രാഹുൽ എന്നിവർ ഡ്രൈവർമാരായി ഈ സ്ഥാപനത്തിൽ മുൻപ് ജോലി ചെയ്തിരുന്നു. എന്നാൽ, ഇവരെ ഒഴിവാക്കി ഹുസൈൻ സ്ഥാപനത്തിൽ ജോലി നേടി. ഇതിൻ്റെ വൈരാഗ്യത്തിൽ നാദിർഷ, രാഹുൽ എന്നിവർ സുഹൃത്തായ റിൻഷാദിനൊപ്പം ചിക്കൻ സെന്ററിൽ എത്തി ഉടമയുമായി പ്രശ്നമുണ്ടാക്കി.

ഇതിനിടെ സ്ഥലത്തെത്തിയ മുഹമ്മദ് ഹുസൈൻ നാദിർഷയെയും രാഹുലിനെയും കത്തി ഉപയോഗിച്ച് കഴുത്തിലും തലയിലും കുത്തുകയായിരുന്നു. സംഭവശേഷം മുങ്ങിയ ഹുസൈനെ ഇയാളുടെ വീടിന് സമീപത്തുനിന്നാണ് പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗുരുതരമായി പരിക്കേറ്റ രാഹുൽ കോട്ടയം മെഡിക്കൽ കോളജിലും നാദിർഷ പരുമലയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

കുത്തേറ്റവരും പ്രതിയും തമ്മിൽ മുൻപും പ്രശ്നങ്ങളുണ്ടായിരുന്നതായി പുളിക്കീഴ് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Summary: Accused arrested for stabbing two people during argument in Parumala's Illimala in Pathanamthitta

TAGS :

Next Story