'കുട്ടികളെ സമരത്തിൽ പങ്കെടുപ്പിച്ചു'; കോതി മാലിന്യ പ്ലാൻ്റ് സമരത്തിലെ കേസ് പിൻവലിക്കണമെന്ന ആവശ്യവുമായി പ്രതികൾ
സ്ത്രീകൾ ഉൾപ്പെടെയുള്ളയുള്ളവരാണ് കോടതിയെ സമീപിച്ചത്

കോഴിക്കോട്: കോതി മാലിന്യപ്ലാന്‍റ് വിരുദ്ധ സമരത്തിനെതിരെ രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രതികൾ കോടതിയെ സമീപിച്ചു. പ്ലാന്റിനായുള്ള പദ്ധതി ഉപേക്ഷിച്ചെങ്കിലും കേസ് ഇതുവരെ പിൻവലിച്ചിട്ടില്ലെന്ന് കോഴിക്കോട് പോക്സോ കോടതിയിൽ നൽകിയ ഹരജിയിൽ പറയുന്നു. സമരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു എന്നാണ് സ്ത്രീകൾക്കെതിരെയുള്ള കേസ്.
ശുചിമുറി മാല്യങ്ങള്‍ സംസ്കരിക്കുന്ന പ്ലാന്‍റ് നിര്‍മിക്കാനായിരുന്നു കോഴിക്കോട് കോര്‍പറേഷന്‍ തീരുമാനിച്ചിരുന്നത്.എന്നാല്‍ പ്രദേശവാസികളുടെ ശക്തമായ സമരത്തിന് പിന്നാലെ പ്ലാന്‍റ് നിര്‍മാണത്തില്‍ നിന്ന് കോര്‍പേറഷന്‍ പിന്നോട്ട് പോയി.പദ്ധതി ഉപേക്ഷിച്ചെങ്കിലും അന്ന് സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ എടുത്ത കേസ് പിന്‍വലിച്ചിരുന്നില്ല.
Next Story
Adjust Story Font
16

