Quantcast

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് തട്ടിപ്പ് കേസിലെ പ്രതി ചാടിപ്പോയി

നെഞ്ച് വേദന അനുഭവപ്പെടുന്നെന്ന് പറഞ്ഞതിനെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

MediaOne Logo

Web Desk

  • Updated:

    2025-11-10 08:14:55.0

Published:

10 Nov 2025 10:23 AM IST

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് തട്ടിപ്പ് കേസിലെ പ്രതി ചാടിപ്പോയി
X

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് തട്ടിപ്പ് കേസിലെ പ്രതി ചാടിപ്പോയി. ഇഡി ഉദ്യോഗസ്ഥൻ ചമഞ്ഞ് പണം തട്ടിയ കേസിലെ പ്രതിയായ കൊട്ടിയം സ്വദേശിയായ രാജീവ് ഫെർണാണ്ടസാണ് രക്ഷപ്പെട്ടത്.

കൊല്ലം ഈസ്റ്റ് പൊലീസ് കൊണ്ടുവന്ന പ്രതിയാണ് കാർഡിയാക് ICU ൽ നിന്ന് ഇന്നലെ രാത്രി ചാടിപ്പോയത്. ഇയാൾക്കെതിരെ രണ്ട് സ്റ്റേഷനുകളിലായി കേസുണ്ട്. നെഞ്ച് വേദന അനുഭവപ്പെടുന്നെന്ന് പറഞ്ഞതിനെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ ജനൽ വഴിയാണ് രക്ഷപ്പെട്ടത്.

TAGS :

Next Story