Quantcast

കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല; കൊല്ലത്ത് യുവാവിനെ ആക്രമിച്ച് തട്ടികൊണ്ടുപോയ നാലുപേര്‍ പിടിയിൽ

തൃശൂർ സ്വദേശി ആരോമലിനെയാണ് ഇന്നലെ രാത്രി തട്ടിക്കൊണ്ടുപോയത്

MediaOne Logo

Web Desk

  • Published:

    25 Sept 2025 10:42 AM IST

കടം വാങ്ങിയ പണം തിരികെ നല്‍കിയില്ല; കൊല്ലത്ത് യുവാവിനെ ആക്രമിച്ച് തട്ടികൊണ്ടുപോയ നാലുപേര്‍ പിടിയിൽ
X

PHOTO/SPECIAL ARRANGEMENT

കൊല്ലം:കൊല്ലത്ത് യുവാവിനെ ആക്രമിച്ച് തട്ടികൊണ്ടുപോയ പ്രതികൾ പിടിയിൽ. ശൂരനാട് സ്വദേശികളായ നാല് പേരാണ് കസ്റ്റഡിയിലുള്ളത്. ഇരവിപുരം പൊലീസാണ് അക്രമികളെ പിടികൂടിയത്. തൃശൂർ സ്വദേശി ആരോമലിനെയാണ് ഇന്നലെ രാത്രി തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക ഇടപാടുകളിലെ തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്ന് പൊലീസ്.

വധശ്രമത്തിനും തട്ടിക്കൊണ്ടുപോയതിനും കേസെടുത്തു.സംഭവത്തിൽ അഞ്ചുപേർ കൂടി പിടിയിലാകാനുണ്ട്. വാഹനം വാങ്ങുന്നതിന് വേണ്ടി ആരോമല്‍ പ്രതികളില്‍ നിന്ന് 14ലക്ഷത്തോളം രൂപ കൈപ്പറ്റിയിരുന്നു. എന്നാല്‍ പണമോ വാഹനമോ ആരോമല്‍ തിരികെ നല്‍കിയില്ല. ഇതുമായി ബന്ധപ്പെട്ട് ആരോമലിനെതിരെ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. എന്നാല്‍ ആരോമല്‍ പിടികൊടുത്തില്ല. കഴിഞ്ഞദിവസം രാത്രിയാണ് യുവാക്കള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആരോമലിനെ തട്ടിക്കൊണ്ടുപോയത്. പൊലീസ് ഇടപെട്ട് ആരോമലിനെ രക്ഷപ്പെടുത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.


TAGS :

Next Story