Quantcast

ചെറുപുഴയിൽ ബസിൽ നഗ്നതാ പ്രദർശനം നടത്തിയ പ്രതി പിടിയിൽ

ചിറ്റാരിക്കൽ നല്ലോംപുഴ സ്വദേശി നിരപ്പിൽ ബിനുവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്

MediaOne Logo

Web Desk

  • Updated:

    2023-06-01 06:40:23.0

Published:

1 Jun 2023 12:05 PM IST

kannur cherupuza
X

ബസിൽ നഗ്നതാ പ്രദർശനം നടത്തിയ നിരപ്പിൽ ബിനു

കണ്ണൂർ: ചെറുപുഴയിൽ ബസിൽ നഗ്നതാ പ്രദർശനം നടത്തിയ പ്രതി പിടിയിൽ. ചിറ്റാരിക്കൽ നല്ലോംപുഴ സ്വദേശി നിരപ്പിൽ ബിനുവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ ഇന്ന് പുലർച്ചെയാണ് കസ്റ്റഡിയിലെടുത്തത്.

ചെറുപുഴ-തളിപ്പറമ്പ് റൂട്ടിലോടുന്ന ബസിലാണ് സംഭവം നടന്നത്. ആ സമയം ബസ്, ചെറുപുഴ സ്റ്റാൻഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.

ജീവനക്കാരും മറ്റും ഭക്ഷണം കഴിക്കാനായി പോയ സമയത്തായിരുന്നു സംഭവം. ഒരു യുവതി മാത്രമാണ് ഈ സമയം ബസിലുണ്ടായിരുന്നത്. യുവതിക്ക് എതിർ വശത്തുള്ള സീറ്റിൽ മാസ്‌ക് ധരിച്ചെത്തിയ ബിനു, നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. എതിർ സീറ്റിലിരുന്ന് ഇയാൾ നടത്തിയ പ്രവൃത്തിയുടെ ദൃശ്യങ്ങൾ യുവതി പകർത്തി. തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ച് യുവതി പിന്നീട് സമൂഹ മാധ്യമങ്ങളിൽ വെളിപ്പെടുത്തൽ നടത്തുകയായിരുന്നു.

TAGS :

Next Story