Quantcast

കൊച്ചിയിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ സുഖവാസം; മൂന്ന് ലക്ഷം രൂപയുടെ ബില്ലടക്കാതെ മുങ്ങാൻ ശ്രമിച്ച ‘യു.എൻ പ്രതിനിധി’ പിടിയിൽ

ഒരുമാസം യാത്ര ചെയ്ത വകയിൽ സ്വകാര്യ ട്രാവൽ ഏജൻസിക്ക് 76948 രൂപ നൽകാതെ കബളിപ്പിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2025-02-15 07:18:43.0

Published:

15 Feb 2025 9:01 AM IST

arrest,UN
X

കൊച്ചി: ഇൻഫോപാർക്കിന് സമീപത്തെ ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസിച്ച് 3,01,969 രൂപയുടെ ബില്ലടക്കാതെ മുങ്ങാൻ ശ്രമിച്ച യു.എൻ പ്രതിനിധിയായി ആൾമാറാട്ടം നടത്തിയ അഹമ്മദാബാദ് സ്വദേശി പിടിയിൽ. ഇൻഫോപാർക്ക് പൊലീസാണ് പർവേസ് മാലിക്കിനെ പിടികൂടിയത്.യു.എൻ.പ്രതിനിധിയാണ് താനെന്നും ഔദ്യോഗിക ആവശ്യത്തിന് വന്നതാണെന്നും തെറ്റിദ്ധരിപ്പിച്ചാണ് കഴിഞ്ഞ ജനുവരി 13ന് ഇയാൾ ഹോട്ടലിൽ മുറിയെടുത്തു താമസം തുടങ്ങിയത്.

മുറി വാടകയും,ഭക്ഷണവും മദ്യവും കഴിച്ച വകയിൽ 3,01,969/-രൂപ ബിൽ അടക്കാതെ വന്നതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർക്ക് സംശയം തോന്നിയതോടെ നോവാറ്റെൽ മാനേജർ അമിത് ഗോസായി ഇൻഫോപാർക്ക് പൊലീസിനെ സമീപിക്കുകയായിരുന്നു.

ഒരുമാസം യാത്ര ചെയ്ത വകയിൽ ഇയാൾ സ്വകാര്യ ട്രാവൽ ഏജൻസിക്ക് 76948 രൂപ നൽകാതെ കബളിപ്പിച്ചതായും പരാതിയുള്ളതായി ഇൻഫോപാർക്ക് പൊലീസ് ഇൻസ്പെക്ടർ സജീവ്കുമാർ പറഞ്ഞു.

TAGS :

Next Story