Quantcast

ദിലീപിന്റെ അഭിഭാഷകർ ചട്ടം ലംഘിച്ച് സാക്ഷികളെ കണ്ടു; തെളിവുമായി അതിജീവിത

അഭിഭാഷകരുടെ ശബ്ദരേഖയുടെ പകർപ്പ് നടി ബാർ കൗൺസിലിന് കൈമാറി

MediaOne Logo

Web Desk

  • Updated:

    2022-04-27 14:26:18.0

Published:

27 April 2022 1:07 PM GMT

ദിലീപിന്റെ അഭിഭാഷകർ ചട്ടം ലംഘിച്ച് സാക്ഷികളെ കണ്ടു; തെളിവുമായി അതിജീവിത
X

കൊച്ചി: ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ വീണ്ടും അതിജീവിതയുടെ ഇടപെടല്‍. അഭിഭാഷകരുടെ ശബ്ദരേഖയുടെ പകര്‍പ്പ് ബാര്‍ കൗണ്‍സിലിന് കൈമാറി. അഭിഭാഷകര്‍ ചട്ടങ്ങള്‍ ലംഘിച്ച് സാക്ഷികളെ കണ്ടെന്നും മൊഴിമാറ്റിക്കാന്‍ നേരിട്ടിറങ്ങിയെന്നുമാണ് അതിജീവതയുടെ പരാതി.

അതിനിടെ, വധഗൂഢാലോചന കേസില്‍ ദിലീപിന്റെ അഭിഭാഷകരുടെ ശബ്ദരേഖ പുറത്തുവന്നതില്‍ ക്രൈംബ്രാഞ്ചിനെതിരെ പരാതി ഉയര്‍ന്നു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ വി സേതുനാഥാണ് പ്രത്യേക വിചാരണ കോടതിയില്‍ പരാതി നല്‍കിയത്.

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി ബാലചന്ദ്രകുമാറിന്‍റെ സുഹൃത്തായ വൈദികന്‍റെ മൊഴി ക്രൈബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ബാലചന്ദ്രകുമാറിനൊപ്പം ദിലീപിന്റെ വീട്ടിൽ പോയിട്ടുണ്ട്, എന്നാൽ പണം ചോദിക്കാനല്ലെന്നും മറ്റ് കാര്യങ്ങൾക്കായിരുന്നെന്നുമാണ് വൈദികന്‍റെ മൊഴി. ആഴാകുളം ഐ.വി.ഡി സെമിനാരി നടത്തിപ്പുകാരനായ ഫാദര്‍ വിക്ടർ എവരിസ്റ്റസ് ആലുവ പൊലീസ് ക്ലബിൽ എത്തിയാണ് മൊഴി നൽകിയത്.

ദിലീപുമായി എന്തെങ്കിലും സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ടോയന്ന് വ്യക്തത വരുത്തുകയാണ് അന്വേഷണ സംഘത്തിന്‍റെ ലക്ഷ്യം. ജാമ്യം ലഭിച്ചശേഷം ഫാദര്‍ വിക്ടർ ദിലീപിനെ കണ്ടിരുന്നു. ഫാദര്‍ മുഖേനയാണ് ബാലചന്ദ്രകുമാർ പണം ആവശ്യപ്പെട്ടതെന്നായിരുന്നു ദിലീപിന്‍റെ ആരോപണം.

TAGS :

Next Story