ടി.കെ അഷ്‌റഫിനെതിരായ നടപടി വിവേചനപരം; എസ്.ഐ.ഒ
ഭരണകൂടത്തിൻ്റെ നയങ്ങളും എക്സിക്യൂട്ടീവ് ഓർഡറുകളും ഭരണഘടനാപരമാണോ എന്ന ചോദ്യമുന്നയിക്കാൻ ഒരു മുസ്‌ലിം സംഘടനക്ക് സാധ്യമാകാത്ത അന്തരീക്ഷം അപകടകരമാണെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി

കോഴിക്കോട്: സംസ്ഥാന സർക്കാർ സ്കൂൾ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കിയ സുംബ ഡാൻസിനെതിരെ നിലപാട് പറഞ്ഞതിന് വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ അഷ്‌റഫിനെതിരായ നടപടി വിവേചനപരമാണ് എന്ന് എസ്ഐഒ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
ഭരണകൂടത്തിൻ്റെ നയങ്ങളും എക്സിക്യൂട്ടീവ് ഓർഡറുകളും ഭരണഘടനാപരമാണോ എന്ന ചോദ്യമുന്നയിക്കാൻ ഒരു മുസ്‌ലിം സംഘടനക്ക് സാധ്യമാകാത്ത അന്തരീക്ഷം അപകടകരമാണ്. വിദ്വേഷം തുപ്പുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കാത്ത സർക്കാർ ജനാധിപത്യപരമായി വിയോജിപ്പ് പറയുന്നവരെ വേട്ടയാടുന്ന സമീപനമാണ് സ്വീകരിക്കുന്നത്.
അധ്യാപകർ ഭരണകൂടത്തിൻ്റെ പ്രചാരവേലകരോ വിദ്യാർത്ഥികൾ ഭരണകൂടത്തിൻ്റെ കേവല വിധേയരോ ആവേണ്ടവരല്ല.തങ്ങളുടെ വിശ്വാസത്തോടും കാഴ്ചപ്പാടുകളോടും യോജിച്ച് പോവാത്ത കാര്യങ്ങളിൽ നിന്ന് വിട്ട് നിൽക്കാനുള്ള സ്വാതന്ത്ര്യം എന്നത് ഭരണഘടന ഉറപ്പ് നൽകുന്നതാണ്. അത് കൊണ്ട് തന്നെ ഈ സസ്പെൻഷൻ ഉത്തരവ് ഭരണകൂടത്തിന്റെ ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും അവർ ആവശ്യപ്പെട്ടു.
Adjust Story Font
16

