'വീട് പാലുകാച്ചലിന് പാരിതോഷികം കൈപ്പറ്റി'; കണ്ണൂരിൽ പൊലീസുകാരനെതിരെ നടപടി
കണ്ണവം എസ്‌ഐ ഷഫാത്ത് മുബാറകിനെയാണ് സ്ഥലം മാറ്റിയത്

കണ്ണൂര്‍: വീട് പാലുകാച്ചലിന് ചെങ്കല്‍ ക്വാറി ഉടമയില്‍ നിന്ന് പാരിതോഷികം കൈപ്പറ്റിയ പൊലീസുകാരനെതിരെ നടപടി. കണ്ണവം എസ്‌ഐ ഷഫാത്ത് മുബാറകിനെയാണ് സ്ഥലം മാറ്റിയത്. ചൊക്ലി പൊലീസ് സ്റ്റേഷനിലേക്കാണ് ഷഫാത്തിനെ സ്ഥലം മാറ്റിയത്.
പുതുതായി നിര്‍മിച്ച വീട്ടിലെ പാലുകാച്ചല്‍ ചടങ്ങില്‍ പ്രദേശത്തെ നിരവധിപേരെ ഇയാള്‍ ക്ഷണിച്ചിരുന്നു. ക്ഷണം സ്വീകരിച്ചെത്തിയ ചെങ്കല്‍ ക്വാറി ഉടമ ഫ്രിഡ്ജ് സമ്മാനിക്കുകയായിരുന്നു. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണറാണ് സ്ഥലം മാറ്റിയത്.
Next Story
Adjust Story Font
16

