Quantcast

'കൊടി ആര് സ്ഥാപിച്ചാലും നടപടി സ്വീകരിക്കും'; പിണറായിയുടെ വിമർശനത്തിന് ശേഷവും ഇടപെട്ട് ജ. ദേവൻ രാമചന്ദ്രൻ

കൊടികൾ പാർട്ടിക്കാർ തന്നെ കൊണ്ടുപോയതിൽ സന്തോഷമമുണ്ടെന്നും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടിക്ക് കോടതി കൂട്ടുനിൽക്കില്ലെന്നും ജ. ദേവൻ രാമചന്ദ്രൻ

MediaOne Logo

Web Desk

  • Updated:

    2022-03-08 10:32:37.0

Published:

8 March 2022 9:49 AM GMT

കൊടി ആര് സ്ഥാപിച്ചാലും നടപടി സ്വീകരിക്കും; പിണറായിയുടെ വിമർശനത്തിന് ശേഷവും ഇടപെട്ട് ജ. ദേവൻ രാമചന്ദ്രൻ
X

പാതയോരങ്ങളിൽ നിയമവിരുദ്ധമായി കൊടിതോരണങ്ങൾ സ്ഥാപിച്ചത് ആരാണെന്നത് ഹൈക്കോടതിക്ക് വിഷയമല്ലെന്നും ആരു സ്ഥാപിച്ചാലും നടപടിയുണ്ടാകുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. കൊച്ചി നഗരത്തിൽ നിയമവിരുദ്ധമായി കൊടിതോരണങ്ങൾ സ്ഥാപിച്ചതിനെതിരെയുള്ള കേസ് പരിഗണിക്കവേയാണ് ജസ്റ്റിസിന്റെ പ്രതികരണം. സിപിഎം സമ്മേളനവുമായി ബന്ധപ്പെട്ട് നഗരത്തിൽ കൊടിതോരണങ്ങൾ സ്ഥാപിച്ചിരുന്നു. ഇതിനെതിരെ ഹൈക്കോടതി ആദ്യം പരോക്ഷ വിമർശനം ഉന്നയിച്ചിരുന്നു. തുടർന്ന്‌ മാടമ്പിമാർക്ക് ചെങ്കൊടി ഇഷ്ടമല്ലെന്നും അവരുടെ പിന്തുണയോടെയല്ല സിപിഎം ഇവിടെ വരെ എത്തിയതെന്നും പാർട്ടി സംസ്ഥാന സമ്മേളനത്തിൽ പിണറായി വിജയൻ പറഞ്ഞിരുന്നു.

നഗരത്തിലെ കൊടികൾ പാർട്ടിക്കാർ തന്നെ കൊണ്ടുപോയതിൽ സന്തോഷമമുണ്ടെന്നും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടിക്ക് കോടതി കൂട്ടുനിൽക്കില്ലെന്നും ജ. ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഇക്കാര്യത്തിൽ ഹൈക്കോടതിക്ക് പ്രത്യേക താൽപര്യങ്ങളില്ലെന്നും നഗരം മോടിപിടിക്കുന്നതിനിടെയാണ് ഇത്തരം പ്രവൃത്തികളുണ്ടാകുന്നതും അദ്ദേഹം വ്യക്തമാക്കി.

കോർപറേഷൻ അനുമതിക്ക് വിരുദ്ധമായി ഫുട്പാത്തിൽ കൊടിതോരണങ്ങൾ സ്ഥാപിച്ചത് എങ്ങനെയെന്നും നിയമലംഘനങ്ങളുടെ നേരെ കോർപറേഷൻ കണ്ണടച്ചത് എങ്ങനെയെന്നും കോടതി ചോദിച്ചു. നടപടിയെടുക്കാൻ പേടിയാണെങ്കിൽ കോർപറേഷൻ സെക്രട്ടറി തുറന്ന് പറയണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. പേടിയില്ലാത്ത ഉദ്യോഗസ്ഥർ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. അനധികൃതമായി സ്ഥാപിച്ച കൊടിതോരണങ്ങളുടെ വിശദാംശങ്ങൾ കൈമാറാത്തതിന് കോർപറേഷൻ സെക്രട്ടറിക്ക് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നു. എന്നാൽ നഗരത്തിലെ ബോർഡുകളും കൊടികളും പൂർണമായും മാറ്റിയെന്ന് കോർപറേഷൻ അറിയിച്ചു. 22 ന് ഹരജി വീണ്ടും പരിഗണിക്കാനായി മാറ്റി.

'Action will be taken against whoever hoists the flag'; Even after Pinarayi's criticism, J. Devan Ramachandr

TAGS :

Next Story