Quantcast

ഷൈന്‍ ടോം ചാക്കോയുടെ അച്ഛന്റെ സംസ്‌കാരം തിങ്കളാഴ്ച; ഷൈനും കുടുംബവും ചികിത്സയില്‍ തുടരുന്നു

ഷൈനിന്റെ അച്ഛന്‍ ചാക്കോയുടെ സംസ്‌കാരം തിങ്കളാഴ്ച മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് നടത്തുക

MediaOne Logo

Web Desk

  • Updated:

    2025-06-07 07:41:28.0

Published:

7 Jun 2025 1:10 PM IST

ഷൈന്‍ ടോം ചാക്കോയുടെ അച്ഛന്റെ സംസ്‌കാരം തിങ്കളാഴ്ച; ഷൈനും കുടുംബവും ചികിത്സയില്‍ തുടരുന്നു
X

തൃശ്ശൂര്‍: വാഹനാപകടത്തില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് ശസ്ത്രക്രിയ നടത്തും. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ഷൈന്‍ ടോമും കുടുംബാംഗങ്ങളും. അപകടത്തില്‍ മരിച്ച അച്ഛന്‍ സി.പി ചാക്കോയുടെ സംസ്‌കാരം തിങ്കളാഴ്ച നടത്തും.

ഷൈന്‍ ടോം ചാക്കോ, അമ്മ കാര്‍മല്‍ സഹോദരന്‍ ജോജോ എന്നിവര്‍ക്ക് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ പ്രാഥമിക പരിശോധനകള്‍ നടത്തി. ഷൈന്‍ ടോമിന്റെ പരിക്കേറ്റ കൈയ്യിന്റെ ശസ്ത്രക്രിയ അടുത്ത ദിവസങ്ങളില്‍ നടത്താനാണ് തീരുമാനം. ഷൈന്‍ ടോമിനും കുടുംബാംഗങ്ങള്‍ക്കും ഗുരുതര പരിക്കില്ലെന്ന് നടനെ സന്ദര്‍ശിച്ച ശേഷം കേന്ദ്ര മന്ത്രി സുരേഷ് ഗോപി അറിയിച്ചു.

അപകടത്തില്‍ മരിച്ച ഷൈനിന്റെ അച്ഛന്‍ ചാക്കോയുടെ സംസ്‌കാരം തിങ്കളാഴ്ച മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് നടത്തുക. ഞായറാഴ്ച വൈകിട്ട് നാലുമണി മുതല്‍ വീട്ടില്‍ പൊതുദര്‍ശനം നടത്തും. വിദേശത്തുള്ള ഷൈന്‍ ടോം ചാക്കോയുടെ സഹോദരിമാര്‍ ഇന്ന് രാത്രിയോടെ തൃശ്ശൂരിലെത്തും.

തമിഴ്‌നാട്ടിലെ സേലത്ത് വെച്ച് ഇന്നലെ പുലര്‍ച്ചയാണ് ഷൈനും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബെംഗളൂരുവിലേക്ക് ഷൈനിന്റെ ചികിത്സാര്‍ത്ഥമായിരുന്നു കുടുംബത്തിന്റെ യാത്ര. അപകടം നടന്നയുടന്‍ പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചാക്കോയുടെ ജീവന്‍ രക്ഷിക്കാനായില്ല.

TAGS :

Next Story