നടൻ ശ്രീനാഥ് ഭാസിയുടെ വിലക്ക് പിൻവലിച്ചു

സിനിമാ പ്രമോഷൻ അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അസഭ്യം പറഞ്ഞെന്നായിരുന്നു അവതാരകയായ പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്.

MediaOne Logo

Web Desk

  • Updated:

    2022-11-27 14:39:46.0

Published:

27 Nov 2022 6:04 AM GMT

നടൻ ശ്രീനാഥ് ഭാസിയുടെ വിലക്ക് പിൻവലിച്ചു
X

കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്ക് ഏർപ്പെടുത്തിയ വിലക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പിൻവലിച്ചു. ഓൺലൈൻ മാധ്യമപ്രവർത്തകയെ അപമാനിച്ചതിനാണ് ശ്രീനാഥ് ഭാസിക്ക് വിലക്കേർപ്പെടുത്തിയത്. ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെ അവതാരകയോട് മോശമായി സംസാരിച്ചതാണ് വിവാദമായത്.

ഈ കേസ് പിന്നീട് ഒത്തുതീർപ്പായെങ്കിലും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഏർപ്പെടുത്തിയ വിലക്ക് തുടരുകയായിരുന്നു. സിനിമാ പ്രമോഷൻ അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അസഭ്യം പറഞ്ഞെന്നായിരുന്നു അവതാരകയായ പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. കേസ് ഒത്തുതീർപ്പായതിനെ തുടർന്ന് പെൺകുട്ടി പിന്നീട് പരാതി പിൻവലിച്ചു.

TAGS :

Next Story