Quantcast

നടൻ വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പാമ്പാടി ഡ്രീം ലാൻഡ് ബാറിന് സമീപം പാർക്ക് ചെയ്ത കാറിലാണ് മൃതദേഹം കണ്ടെത്തിയത്.

MediaOne Logo

Web Desk

  • Updated:

    2023-11-18 17:42:02.0

Published:

18 Nov 2023 9:46 PM IST

Actor vinod thmas passed away
X

കൊച്ചി: സിനിമ-സീരിയൽ നടൻ വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാമ്പാടി ഡ്രീം ലാൻഡ് ബാറിന് സമീപം പാർക്ക് ചെയ്ത കാറിലാണ് മൃതദേഹം കണ്ടെത്തിയത്. മീനടം കുറിയന്നൂർ വിനോദ് തോമസ് (47) ആണ് മരിച്ചത്.

കാറിൽ കയറിയ വിനോദ് കുറേ നേരമായിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് ബാറിലെ സുരക്ഷാ ജീവനക്കാർ കാറിന്റെ അരികിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

അയ്യപ്പനും കോശിയും, നത്തോലി ഒരു ചെറിയ മീന, ജൂൺ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അവിവാഹിതനാണ്. മൃതദേഹം പാമ്പാടി താലൂക്ക് ആശുപത്രിയിൽ.

TAGS :

Next Story