Quantcast

'അശ്ലീല ചുവയോടെ നിരന്തരം സംസാരിച്ചു, വായില്‍ നിന്ന് വെള്ളപ്പൊടി തുപ്പി '; വിന്‍സിക്ക് പിന്നാലെ ഷൈനിനെതിരെ ആരോപണവുമായി യുവനടി അപർണ ജോൺസ്

നാട്ടിലായിരുന്നെങ്കിൽ പരാതി നൽകുമായിരുന്നെന്നും അപർണ

MediaOne Logo

Web Desk

  • Updated:

    2025-04-24 07:56:39.0

Published:

24 April 2025 12:10 PM IST

അശ്ലീല ചുവയോടെ നിരന്തരം സംസാരിച്ചു, വായില്‍ നിന്ന്  വെള്ളപ്പൊടി തുപ്പി ; വിന്‍സിക്ക് പിന്നാലെ ഷൈനിനെതിരെ ആരോപണവുമായി യുവനടി അപർണ ജോൺസ്
X

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ ആരോപണവുമായി യുവനടി അപർണ ജോൺസ്.'സൂത്രവാക്യം' സിനിമാസെറ്റിൽ നിന്ന് മോശം അനുഭവമുണ്ടായെന്നാണ് ആരോപണം.

'ഷൈൻ അശ്ലീല ചുവയോടെ നിരന്തരം സംസാരിച്ചു. താനിപ്പോൾ ആസ്‌ത്രേലിയയിലാണെന്നും നാട്ടിലായിരുന്നെങ്കിൽ ഷൈനിനെതിരെ പരാതി നൽകുമായിരുന്നെന്നും അപർണ പറഞ്ഞു. ഷൈനിനെതിരെ രംഗത്തെത്തിയ വിൻസി അലോഷ്യസിന് താൻ മെസേജ് അയച്ചിരുന്നു. വിൻസി രേഖാമൂലം പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഐസിസി എന്റെയും മൊഴിയെടുത്തിരുന്നു'.അപര്‍ണ പറഞ്ഞു.

ഷൈനിന്‍റെ വായില്‍ നിന്ന് വെള്ളപ്പൊടി തുപ്പുന്നതിന് ഞാനും സാക്ഷിയായിരുന്നു. എന്നാല്‍ അത് ഗ്ലൂക്കോസോ,പഞ്ചസാരയോ ആകാം.വെറുതെയൊരു പ്രശ്നമുണ്ടാക്കിയാല്‍ സിനിമയെ ബാധിക്കുമെന്ന് വിചാരിച്ചാണ് അന്ന് പ്രതികരിക്കാഞ്ഞത്. പക്ഷേ,തനിക്ക് ഉണ്ടായ ബുദ്ധിമുട്ട് സിനിമയിലെ മറ്റൊരു സഹപ്രവര്‍ത്തകനോട് പങ്കുവെക്കുകയും ചെയ്തു.അതിന് പിന്നാലെ എനിക്ക് പെട്ടന്ന് ഷൂട്ടിങ് കഴിഞ്ഞുപോകാനുള്ള സൗകര്യം അവർ ഒരുക്കിത്തന്നു.' അപര്‍ണ ജോണ്‍സ് പറഞ്ഞു.

അതേസമയം, ഷൈനിനെതിരെ നടപടിയില്ലെന്ന ഫെഫ്ക തീരുമാനത്തിൽ അതൃപ്തിയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടപടി ഇല്ലെന്ന് തീരുമാനിക്കാൻ ഫെഫ്കയ്ക്ക് എന്താണ് അധികാരം എന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്‍റ് ജി.സുരേഷ് കുമാർ ചോദിച്ചു.

ഐസിസിയാണ് വിഷയത്തിൽ തീരുമാനം എടുക്കേണ്ടത്.ഷൈനിന് പല തവണ സെക്കൻഡ് ചാൻസ് കൊടുത്തതാണ്.ഐ സി സി റിപ്പോർട്ട് പരിഗണിച്ച ശേഷം പ്രശ്നത്തിൽ നിർമ്മാതാക്കളുടെ സംഘടന വിട്ടു വീഴ്ചയില്ലാത്ത തീരുമാനമെടുക്കുമെന്നും സുരേഷ് കുമാർ പറഞ്ഞു.


TAGS :

Next Story