നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും
കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ രഹസ്യ മൊഴിയെടുക്കാൻ അന്വേഷണ സംഘം കോടതിയെ സമീപിച്ചു
നടിയെ അക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപടക്കമുള്ളവരെ വീണ്ടും ചോദ്യം ചെയ്യും. സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി അന്വോഷണ സംഘം രേഖപെടുത്തും. വിചാരണ സമയം ആറ് മാസത്തേക്കു കൂടി നീട്ടണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചു. നടിയെ അക്രമിച്ച കേസില്‍ സുപ്രിം കോടതി അനുവദിച്ച സമയം ഫെബ്രുവരി 16 ന് അവസാനിക്കാനിരിക്കെയാണ് സര്‍ക്കാര്‍ ആറ് മാസത്തെ സമയം കൂടി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ ഇരയാക്കപ്പെട്ട നടി തുടരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതിന് പിന്നാലെയാണ് നടപടി. കേസില്‍ നിര്‍ണായകമായ വെളിപെടുത്തല്‍ അന്വേഷിക്കണമെന്നാണ് സുപിം കോടതിയില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പുതിയ വെളിപെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പിക്കാന്‍ വിചാരണ കോടതി ഈ മാസം 20 വരെയാണ് അന്വേഷണ സംഘത്തിന് സമയം അനുവദിച്ചിട്ടുള്ളത്. പ്രത്യേക സംഘമായിരിക്കും പുതിയ വെളിപെടുത്തലിന്‍റെ അടിസ്ഥാനത്തിലുള്ള അന്വേഷണം നടത്തുക. ബാലചന്ദ്രകുമാറിന്‍റെ കൈവശമുള്ള പ്രാഥമിക തെളിവുകള്‍ വിചാരണ കോടതിക്ക് അന്വേഷണ സംഘം നിലവില്‍ കൈമാറി കഴിഞ്ഞു. ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി രേഖപെടുത്തുന്നതിന് നടപടികള്‍ ആരംഭിച്ചു. ഇതിനായി അന്വോഷണ സംഘം എറണാകുളം സി.ജെ.എം കോടതിയില്‍ അപേക്ഷ നല്‍കി. രഹസ്യമൊഴി രേഖപെടുത്തിയതിന് ശേഷമായിരിക്കും കേസിലെ എട്ടാം പ്രതിയായ ദിലീപ്, സഹോദരന്‍ അനുപ്, സഹോദരി ഭര്‍ത്താവ് സുരജ്, ഒന്നാം പ്രതി പള്‍സര്‍ സുനി എന്നിവരെ ചോദ്യം ചെയ്യുക. ജയിലിലുള്ള പള്‍സര്‍ സുനിയെ ചോദ്യം ചെയ്യുന്നതിനായി കോടതിയുടെ അനുമതി തേടും. മറ്റുള്ളവര്‍ക്ക് ഉടന്‍ നോട്ടീസ് നല്‍കും.
Adjust Story Font
16