നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ ഇന്ന് മുതൽ എറണാകുളം സെഷൻസ് കോടതിയിൽ

നിലവിൽ വിചാരണ നടത്തിയ സി.ബി.ഐ പ്രത്യേക ജഡ്ജിയായിരുന്ന ഹണി എം.വർഗീസ് സ്ഥാനക്കയറ്റം ലഭിച്ച് സെഷൻസ് ജഡ്ജിയായതിനെ തുടർന്നാണ് കോടതി മാറ്റം

MediaOne Logo

Web Desk

  • Updated:

    2022-08-06 01:40:06.0

Published:

6 Aug 2022 1:16 AM GMT

നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ ഇന്ന് മുതൽ എറണാകുളം സെഷൻസ് കോടതിയിൽ
X

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ ഇന്ന് മുതൽ എറണാകുളം സെഷൻസ് കോടതിയിൽ നടക്കും. നിലവിൽ വിചാരണ നടത്തിയ സി.ബി.ഐ പ്രത്യേക ജഡ്ജിയായിരുന്ന ഹണി എം.വർഗീസ് സ്ഥാനക്കയറ്റം ലഭിച്ച് സെഷൻസ് ജഡ്ജിയായതിനെ തുടർന്നാണ് കോടതി മാറ്റം.

സെഷൻസ് കോടതിയിലേക്ക് കേസ് മാറ്റരുതെന്നാവശ്യപ്പെട്ട് നടി ഹൈക്കോടതിയിൽ അപേക്ഷ നൽകിയെങ്കിലും അനുവദിച്ചിരുന്നില്ല. കേസിൽ തുടരന്വേഷണം നടത്തി സമർപ്പിച്ച കുറ്റപത്രത്തിന്‍റെ പകർപ്പ് പ്രതികൾക്ക് ഇന്ന് കൈമാറിയേക്കും.

അതിജീവിതയുടെ ആവശ്യപ്രകാരമാണ് കേസ് വിചാരണ വനിത ജഡ്ജിയുടെ മേൽനോട്ടത്തിൽ നടത്തിയത്. വിചാരണ കോടതിക്കെതിരെ ആരോപണമുന്നയിച്ചതിനെ നടിയെ ഹൈക്കോടതി ഈയിടെ വിമർശിച്ചിരുന്നു. എന്ത് അടിസ്ഥാനത്തിലാണ് ആരോപണമുന്നയിച്ചതെന്നായിരുന്നു കോടതിയുടെ ചോദ്യം. പ്രോസിക്യൂഷൻ നൽകിയ വിവരങ്ങളനുസരിച്ചാണ് ആരോപണമുന്നയിച്ചതെന്ന് നടിയുടെ അഭിഭാഷക വ്യക്തമാക്കിയിരുന്നു.

കേസിലെ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയിൽ ഹരജി നല്‍കിയിരുന്നു. വിചാരണ നേരത്തെയാക്കണമെന്നു ആവശ്യപ്പെട്ട് ദിലീപ് നേരത്തെയും ഹരജി സമർപ്പിച്ചിരുന്നു. ജസ്റ്റിസ് ഖാൻ വിൽക്കറാണ് മുൻകാലങ്ങളിൽ ഹരജി പരിഗണിച്ചിരുന്നത് . അദ്ദേഹം വിരമിച്ചതിനാൽ ചീഫ് ജസ്റ്റിസ് എൻ.വി രമണ നിർദേശിക്കുന്ന മറ്റൊരു ബഞ്ച് വാദം കേൾക്കും.

TAGS :

Next Story