Quantcast

സംവിധായകൻ ഹരിഹരൻ അഡ്ജസ്റ്റ്മെന്റ് ചെയ്യാമോ എന്ന് ചോദിച്ചു; ഗുരുതര ആരോപണങ്ങളുമായി നടി ചാർമിള

‘അർജുനൻ പിള്ളയും അഞ്ചുമക്കളും എന്ന സിനിമയുടെ നിർമാതാവും അഡ്ജസ്റ്റ്മെന്റിന് തയ്യാറാകുമോ എന്ന് ചോദിച്ചു’

MediaOne Logo

Web Desk

  • Updated:

    2024-09-01 03:43:47.0

Published:

1 Sept 2024 8:34 AM IST

സംവിധായകൻ ഹരിഹരൻ അഡ്ജസ്റ്റ്മെന്റ് ചെയ്യാമോ എന്ന് ചോദിച്ചു; ഗുരുതര ആരോപണങ്ങളുമായി നടി ചാർമിള
X

തിരുവനന്തപു​രം: സംവിധായകരടക്കം നിരവധി മലയാളസിനിമാ പ്രവർത്തകരിൽ നിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ടെന്ന് നടി ചാർമിള. സംവിധായകൻ ഹരിഹരൻ അടക്കമുള്ളവർ അഡ്ജസ്റ്റ്മെന്റ് ചെയ്യാമോ എന്ന് ചോദിച്ചു. താൻ നോ പറയുകയും അഡ്ജസ്റ്റ്മെന്റിന് തയ്യാറാകാതെ വന്നതോടെ 28 സിനിമകൾ നഷ്ടപ്പെട്ടുവെന്നും അവർ മീഡിയവണിനോട് പറഞ്ഞു.

നടൻ വിഷ്ണുവിനെ കൊണ്ടാണ് ഹരിഹരൻ അഡ്ജസ്റ്റ്മെന്റിന് തയ്യാറാകുമോ എന്ന് തന്നോട് ചോദിച്ചത്. പൊള്ളാച്ചിയിൽ വെച്ച് അർജുനൻ പിള്ളയും അഞ്ചുമക്കളും എന്ന സിനിമയുടെ പ്രൊഡ്യൂസർ അഡ്ജസ്റ്റ്മെന്റിന് തയ്യാറാകുമോ എന്ന് ചോദിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു. ഇത്തരത്തിൽ തനിക്ക് കുറെ പേരിൽനിന്ന് മോശം അനുഭവം ഉണ്ടായി.എല്ലാവരുടെയും പേരുകൾ ഇപ്പോൾ പറയാൻ താല്പര്യമില്ലെന്നും അവർ പറഞ്ഞു. അതേസമയം, പവർ ഗ്രൂപ്പിനെ കുറിച്ച് തനിക്കറിയില്ലെന്നും അവർ വ്യക്തമാക്കി.

‘മലയാള സിനിമ ഇൻഡസ്ട്രിയൽ സ്ത്രീകൾ സുരക്ഷിതരല്ല. കുറെയധികം പെൺപിള്ളേർ നോ പറഞ്ഞു പുറത്തേക്ക് വന്നു എന്നാൽ കുറേപ്പേർ ഒാക്കെ പറഞ്ഞ് അഡ്ജസ്റ്റ്മെന്റിന് തയ്യാറായി. കുറെ പേർ കാശിനു വേണ്ടിയും പ്രശസ്തിക്കുവേണ്ടിയും ഓക്കെ പറയും. അതിനുശേഷം ആണുങ്ങളെ കുറ്റം പറയുമെന്നും അവർ പറഞ്ഞു.

TAGS :

Next Story