ഷൂ ഉയര്‍ത്തിക്കാട്ടി നടി മീനാക്ഷിയുടെ ഫോട്ടോ; ഒരു ദിവസം വൈകിയാണെങ്കിലും സവര്‍ക്കറെ സ്മരിച്ചതിന് നന്ദിയെന്ന് സോഷ്യല്‍ മീഡിയ

കഴിഞ്ഞ ദിവസമായിരുന്നു വി.ഡി സവര്‍ക്കറുടെ ജന്‍മവാര്‍ഷികം.

MediaOne Logo

Shershad

  • Updated:

    2021-05-29 09:38:24.0

Published:

29 May 2021 9:37 AM GMT

ഷൂ ഉയര്‍ത്തിക്കാട്ടി നടി മീനാക്ഷിയുടെ ഫോട്ടോ; ഒരു ദിവസം വൈകിയാണെങ്കിലും സവര്‍ക്കറെ സ്മരിച്ചതിന് നന്ദിയെന്ന് സോഷ്യല്‍ മീഡിയ
X

ഷൂ ഉയര്‍ത്തിക്കാട്ടി നടി മീനാക്ഷി പോസ്റ്റ് ചെയ്ത ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. 'ഷൂ ഷൂ' എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഹിന്ദുത്വ നേതാവായിരുന്ന വി.ഡി സവര്‍ക്കറെ പരിഹസിച്ചുകൊണ്ടാണ് മീനാക്ഷി ഫോട്ടോ പോസ്റ്റ് ചെയ്തതെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു വി.ഡി സവര്‍ക്കറുടെ ജന്‍മവാര്‍ഷികം.

ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കള്‍ വീര്‍ സവര്‍ക്കര്‍ ജയന്തിയെന്ന് വാഴ്ത്തിയപ്പോള്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്ത് ജയില്‍ മോചനം നേടിയ സവര്‍ക്കറെ പരിഹസിച്ചുകൊണ്ട് നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.

മീനാക്ഷിയുടെ ഫോട്ടോക്ക് കമന്റുമായി സിനിമാ താരം ബിനീഷ് ബാസ്റ്റിന്‍ അടക്കം നിരവധിപേരാണ് രംഗത്ത് വന്നിരിക്കുന്നത്. സവര്‍ക്കറെ പരിഹസിക്കുന്ന ആയിരക്കണക്കിന് കമന്റുകളാണ് വരുന്നത്.

TAGS :

Next Story