Quantcast

പ്രധാനമന്ത്രി പങ്കെടുക്കുന്ന വേദിയില്‍ നടി ശോഭനയും

പ്രധാനമന്ത്രിക്കുപുറമെ ബി.ജെ.പി നേതാവും നടനുമായ സുരേഷ് ഗോപി, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ എന്നിവർ പര്യടന വാഹനത്തിലുണ്ട്

MediaOne Logo

Web Desk

  • Updated:

    2024-01-03 10:41:25.0

Published:

3 Jan 2024 10:37 AM GMT

Actress Shobhana also attended the stage attended by the Prime Minister
X

തൃശ്ശൂർ: പ്രധാനമന്ത്രി മോദി പങ്കെടുക്കുന്ന ബി.ജെ.പിയുടെ മഹിളാ സംഗമ വേദിയിൽ നടി ശോഭനയും. ശോഭനക്കു പുറമേ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിന്നുമണി, ഗായിക വൈക്കം വിജയലക്ഷ്മി, ബീന കണ്ണൻ, പി.ടി ഉഷ എന്നിവരും വേദിയിലുണ്ട്. അതേസമയം നെടുംമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രിയുടെ റോഡ് ഷോ സമാപിച്ചു. പ്രധാനമന്ത്രിക്കുപുറമെ ബി.ജെ.പി നേതാവും നടനുമായ സുരേഷ് ഗോപി, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ എന്നിവർ പര്യടന വാഹനത്തിലുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നോടിയായാണ് മോദി കേരളത്തിലെത്തുന്നത്.





TAGS :

Next Story