Quantcast

അധ്യാപക നിയമനം നടക്കുന്നില്ല; മലപ്പുറത്തും കോഴിക്കോടും സ്ഥിരാധ്യാപകരുടെ ക്ഷാമം രൂക്ഷം

ഒഴിവിന് ആനുപാതികമായി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതാണ് നിയമനക്കുറവിന് കാരണം

MediaOne Logo

Web Desk

  • Published:

    1 Jun 2022 1:29 AM GMT

അധ്യാപക നിയമനം നടക്കുന്നില്ല; മലപ്പുറത്തും കോഴിക്കോടും സ്ഥിരാധ്യാപകരുടെ ക്ഷാമം രൂക്ഷം
X

കോഴിക്കോട്: അധ്യാപക നിയമനം നടക്കാതായതോടെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സ്‌കൂളുകളിൽ സ്ഥിരാധ്യാപകരുടെ ക്ഷാമം രൂക്ഷം. താൽക്കാലിക അധ്യാപകർ മാത്രമുള്ള സ്‌കൂളുകൾ മുതൽ പ്രധാനാധ്യപകരൊഴികെ ബാക്കി എല്ലാം താല്കക്കാലിക അധ്യാപകരുള്ള സ്‌കൂളുകളുമുണ്ട്. ഒഴിവിന് ആനുപാതികമായി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതാണ് നിയമനക്കുറവിന് കാരണം.

കോഴിക്കോട് ഓമശ്ശേരി വെണ്ണക്കോട് ജി.എം.എൽ.പി എസ് സ്‌കൂൾ പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുന്നത് ഒരു സ്ഥിര അധ്യാപകനുമില്ലാതെയാണ്. സ്ഥിരാധ്യാപകരായിരുന്ന പ്രധാനധ്യാപിക ലിസിമേരിയും അറബിക് അധ്യാപകൻ അബ്ദുല് റഊഫും ഇന്നലെ പടിയിറങ്ങി.

മലപ്പുറം ജില്ലയിലെ എൽ.പി അധ്യാപക തസ്തികയിലേക്കായി 2018 ഡിസംബറിൽ വന്ന പി.എസ്.സി ലിസ്റ്റ് 2019 ഡിസംബറിൽ തന്നെ തീർന്നു. പിന്നെ ഇതുവരെ പുതിയ ലിസ്റ്റുമില്ല നിയമനവുമില്ല. ഇപ്പോൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്ത ഒഴിവ് എണ്ണൂറിലധകമുണ്ട്. അനൗദ്യോഗിക കണക്ക് രണ്ടായിരത്തോളം വരും.

പി.എസ്.സി മുഖേനയുള്ള അധ്യാപക നിയമനം വേഗത്തിൽ നടത്തിയില്ലെങ്കിൽ മലബാർ ജില്ലകളിലെ അധ്യയനം താളം തെറ്റും. നിയമനം നടത്താന്‍ കഴിയും വിധം എണ്ണം പേരെ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുത്തുകയും വേണമെന്നാണ് ആവശ്യം.

TAGS :

Next Story