Quantcast

എ.ഡി.ജി.പി വിജയ് സാഖറെ എൻ.ഐ.എയിലേക്ക്

അഞ്ച് വർഷത്തേക്കാണ് ഡെപ്യുട്ടേഷൻ

MediaOne Logo

Web Desk

  • Updated:

    2022-10-13 12:22:41.0

Published:

13 Oct 2022 4:38 PM IST

എ.ഡി.ജി.പി വിജയ് സാഖറെ എൻ.ഐ.എയിലേക്ക്
X

തിരുവനന്തപുരം: സംസ്ഥാന ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാഖറെയെ എൻഐഎയിലേക്ക്. എൻഐഎ ഐജിയായി നിയമിച്ച് കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. അഞ്ച് വർഷത്തേക്കാണ് ഡെപ്യുട്ടേഷൻ. നേരത്തെ നർകോട്ടിക് കൺഡ്രോൾ ബ്യൂറോയിലേക്ക് അദ്ദേഹം ഡെപ്യുട്ടേഷൻ ആവശ്യപ്പെട്ടിരുന്നു.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി പ്രവർത്തിക്കുന്നതിനിടെയായിരുന്നു വിജയ് സാഖറെയെ സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ചത്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്ക് അനുകൂലമായി മൊഴി നൽകണമെന്നാവശ്യപ്പെട്ട് സാഖറെ വിളിച്ചിരുന്നുവെന്ന സ്വപ്ന സുരേഷിന്റെ മൊഴി ഇദ്ദേഹത്തെ വിവാദത്തിലേക്ക് വലിച്ചിട്ടിരുന്നു.

TAGS :

Next Story