'ആരാണെങ്കിലും കോൺഗ്രസിന്‍റെ നിയന്ത്രണത്തിൽ വരണം'; തരൂരിനെതിരെ അടൂര്‍ പ്രകാശ്
വളയത്തിനകത്ത് നിന്നാകണം പ്രവർത്തനം

കോഴിക്കോട്: ശശി തരൂരിനെതിരെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ആരാണെങ്കിലും കോൺഗ്രസിന്‍റെ നിയന്ത്രണത്തിൽ വരണം. തരൂർ വിഷയം കോൺഗ്രസിന് ഒരു ക്ഷീണവും ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വളയത്തിനകത്ത് നിന്നാകണം പ്രവർത്തനം. വളയത്തിന് പുറത്ത് പോകാതിരിക്കട്ടെയെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
അതേസമയം ശശി തരൂരിനെതിരെയുള്ള നടപടികളിൽ കരുതലോടെ നീങ്ങാനാണ് എഐസിസി നേതൃത്വത്തിന്‍റെ തീരുമാനം. ഉടൻ അച്ചടക്ക നടപടി വേണ്ടെന്നാണ് കോൺഗ്രസ് തീരുമാനം. അച്ചടക്ക നടപടി എടുപ്പിക്കാൻ വേണ്ടിയാണ് തരൂരിന്‍റെ നിലവിലെ നീക്കങ്ങൾ എന്നാണ് പാർട്ടി വിലയിരുത്തൽ. എന്നാല്‍ തരൂരിന്‍റെ നീക്കത്തിന് കുട പിടിക്കേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡിന്‍റെ നിലപാട്. പാര്‍ട്ടിയെ മാനിക്കാതെയുള്ള ശശി തരൂരിന്‍റെ നീക്കത്തിന് പിന്നില്‍ വ്യക്തമായ ലക്ഷ്യങ്ങളുണ്ടെന്നും കോണ്‍ഗ്രസ് കരുതുന്നു.
Next Story
Adjust Story Font
16

