'എളിമ അപൂർവമാണ്, മമ്മൂക്കയിൽ നിന്ന് അത് അനുഭവിക്കുന്നത് ഒരു സുഖമാണ്': മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബി. ഗോപാലകൃഷ്ണൻ
സൗഹൃദത്തേക്കാളും സ്നേഹത്തേക്കാളും മമ്മൂട്ടിയുടെ എളിമയാണ് തങ്ങളുടെ ബന്ധത്തിന് ദൃഢത നൽകുന്നതെന്ന് ഗോപാലകൃഷ്ണൻ

കൊച്ചി: മമ്മൂട്ടിയുമൊത്തുള്ള ചിത്രവും അദ്ദേഹത്തിന്റെ എളിമയെ പുകഴ്ത്തിക്കൊണ്ടുള്ള കുറിപ്പും പങ്കുവെച്ച് ബിജെപി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ.
സൗഹൃദത്തേക്കാളും സ്നേഹത്തേക്കാളും മമ്മൂട്ടിയുടെ എളിമയാണ് തങ്ങളുടെ ബന്ധത്തിന് ദൃഢത നൽകുന്നതെന്ന് ഗോപാലകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.
''സ്നേഹം സൗഹൃദം സ്വാഭാവികമാണ്. പക്ഷെ എളിമ അത് അപൂർവ്വമാണ്. അതാണ് എനിക്കിഷ്ടം ഞങ്ങളുടെ ബന്ധത്തിന് ദൃഡതയും അതു തന്നെ മമ്മുക്കയിൽ നിന്ന് അത് അനുഭവിക്കുന്നത് ഒരു സുഖമാണ്''- ഇങ്ങനെയാണ് ഗോപാലകൃഷ്ണന്‍ പങ്കുവെച്ച കുറിപ്പ്.
മികച്ച നടനുള്ള ദേശീയ അവാര്‍ഡ് വാങ്ങാനായി ഗുജറാത്തിലെത്തിയ മമ്മൂട്ടി, ബിജെപി നേതാവ് സി.ജി രാജഗോപാലിനൊപ്പം പട്ടേല്‍ പ്രതിമ സന്ദർശിച്ചതും അതിനെത്തുടർന്നുണ്ടായ ചർച്ചകളും സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു. മമ്മൂട്ടി സംഘ്പരിവാർ നേതാക്കളുമായി ചേർന്നുനിൽക്കുന്നു എന്ന രീതിയിൽ സോഷ്യൽ മീഡിയയില്‍ വിമർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു.
ഭാര്യ സുൽഫത്ത് നിര്‍മാതാക്കളായ ആന്റോ ജോസഫ്, ജോര്‍ജ് എന്നിവരും മമ്മൂട്ടിയോടൊപ്പം പട്ടേല്‍ പ്രതിമ സന്ദര്‍ശനത്തിന് ഉണ്ടായിരുന്നു.
Adjust Story Font
16

