Quantcast

നിലമ്പൂരിൽ അഡ്വ. മോഹൻ ജോർജ് ബിജെപി സ്ഥാനാർഥി

നിലമ്പൂർ സ്വദേശിയാണ് മോഹൻ ജോർജ്

MediaOne Logo

Web Desk

  • Updated:

    2025-06-01 08:17:07.0

Published:

1 Jun 2025 9:28 AM IST

നിലമ്പൂരിൽ അഡ്വ. മോഹൻ ജോർജ് ബിജെപി സ്ഥാനാർഥി
X

ന്യൂഡല്‍ഹി: നിലമ്പൂരിൽ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. അഡ്വ. മോഹൻ ജോർജ് ആണ് സ്ഥാനാർഥി. നിലവിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം അംഗമായ മോഹൻ ജോർജിന് പാർട്ടി അംഗത്വം നൽകി താമര ചിഹ്നത്തിലാണ് മത്സരിപ്പിക്കുന്നത്.

മലപ്പുറം നിലമ്പൂർ സ്വദേശിയാണ് മോഹൻ ജോർജ്. കേരള കോൺഗ്രസ് ബാലകൃഷ്ണപിള്ള വിഭാഗം നേതാവായിരുന്നു.മാർത്തോമ സഭാംഗമായ മോഹൻ ജോർജ് നിലവിൽ ബിജെപി അംഗമല്ല.ഉടന്‍ ബിജെപി അംഗത്വം സ്വീകരിച്ച് താമര അടയാളത്തിലാകും മത്സരിക്കുക.കനത്ത മത്സരം കാഴ്ചവെയ്ക്കുമെന്ന് മോഹൻ ജോർജ് പറഞ്ഞു.

നിലമ്പൂരിൽ മത്സരിക്കുമെന്ന സൂചന കഴിഞ്ഞദിവസം ബിജെപി നല്‍കിയിരുന്നു. മത്സരിക്കുന്ന കാര്യത്തിൽ തിങ്കളാഴ്ചയ്ക്ക് മുൻപ് തീരുമാനമുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

നിലമ്പൂരിലെ തെരഞ്ഞെടുപ്പ് സംസ്ഥാന രാഷ്ട്രീയത്തിൽ ഒരു മാറ്റവും ഉണ്ടാക്കില്ലെന്നും,അതുകൊണ്ട് തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി ശ്രദ്ധിക്കണമെന്നുമായിരുന്നു സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന്റെ നിലപാട്.

മലയോര കർഷക പ്രതിനിധി എന്ന നിലയിലാണ് എൻഡിഎ സ്ഥാനാർത്ഥി കണ്ടെത്തിയതെന്ന് തുഷാർ വെള്ളാപ്പള്ളി പ്രതികരിച്ചു.


TAGS :

Next Story