Quantcast

വീട്ടുമുറ്റത്ത് യുവതി കൊല്ലപ്പെട്ടതിന് പിന്നാലെ ഭര്‍ത്താവിനെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി

കോട്ടയത്തെ പങ്കാളിയെ കൈമാറ്റം ചെയ്യൽ കേസിൽ പ്രതിയാണ് ഭര്‍ത്താവ് ഷിനോ മാത്യു

MediaOne Logo

Web Desk

  • Published:

    19 May 2023 10:21 PM IST

Kottayam, Couple Swap, കോട്ടയം, പങ്കാളിയെ കൈമാറി
X

കോട്ടയം: വീട്ടുമുറ്റത്ത് യുവതി കൊല്ലപ്പെട്ടതിന് പിന്നാലെ ഭര്‍ത്താവ് ഷിനോ മാത്യുവിനെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ഇയാളെ ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് പൊലീസ് എത്തി ഇയാളെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കോട്ടയത്തെ പങ്കാളിയെ കൈമാറ്റം ചെയ്യൽ കേസിൽ പ്രതിയാണ് ഷിനോ മാത്യു. 2022 ജനുവരിയിലാണ് കറുകച്ചാലിൽ പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം പിടിയിലായത്. ഇതിൽ പരാതിക്കാരിയായിരുന്നു ഇന്ന് കൊല്ലപ്പെട്ട ഭാര്യ ജൂബി.

മാലം കാത്തിരത്തുംമൂട്ടിൽ ജൂബി(26) ക്കാണ് രാവിലെ വെട്ടേറ്റത്. ഭർത്താവാണ് കൃത്യം ചെയ്തതെന്ന് യുവതിയുടെ പിതാവ് ആരോപിച്ചു.

ഇന്നു രാവിലെ അച്ഛനും സഹോദരനും ജോലിക്കു പോയ സമയത്തായിരുന്നു ആക്രമണം നടന്നത്. മക്കൾ കളിക്കാനായി വീടിനു പുറത്തുപോയതായിരുന്നു. തിരിച്ചുവന്നപ്പോഴാണ് അമ്മയെ രക്തത്തിൽ കുളിച്ച നിലയിൽ വീടിനു പുറത്ത് കണ്ടെത്തിയത്. മക്കള്‍ അയൽപക്കത്തെ വീട്ടിൽ വിവരമറിയിച്ചു. ഉടൻ യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതിനിടയിൽ പ്രതി രക്ഷപ്പെട്ടിരുന്നു.

TAGS :

Next Story