Quantcast

സജി മഞ്ഞക്കടമ്പലിന് പിന്നാലെ ജോസഫ് ഗ്രൂപ്പിൽ വീണ്ടും രാജി; സംസ്ഥാന ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം പാർട്ടി വിട്ടു

രാജി മോൻസ് ജോസഫ് എം.എല്‍.എയുടെ ഏകാധിപത്യ നടപടിയിൽ പ്രതിഷേധിച്ച്

MediaOne Logo

Web Desk

  • Published:

    9 April 2024 4:11 AM GMT

സജി മഞ്ഞക്കടമ്പലിന് പിന്നാലെ ജോസഫ് ഗ്രൂപ്പിൽ വീണ്ടും രാജി; സംസ്ഥാന ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം പാർട്ടി വിട്ടു
X

കോട്ടയം: കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ വീണ്ടും രാജി. സംസ്ഥാന ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം പാർട്ടി വിട്ടു. മോൻസ് ജോസഫ് എം.എല്‍.എയുടെ പാർട്ടിയിലെ ഏകാധിപത്യ നടപടിയിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് പ്രസാദ് ഉരുളികുന്നം പ്രതികരിച്ചു.

മോൻസ് ജോസഫുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് പാർട്ടി പ്രസിഡൻ്റ് സ്ഥാനവും യു.ഡി.എഫ് ജില്ലാ ചെയർമാൻ സ്ഥാനവും സജി മഞ്ഞക്കടമ്പില്‍ രാജിവെച്ചത്. സജി കേരളാ കോൺഗ്രസ് മാണി വിഭാഗത്തിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ സജിയെ പുകഴ്ത്തി ജോസ് കെ മാണി രംഗത്തു വരികയും ചെയ്തു. ജോസ് കെ മാണിയുടെ പ്രതികരണത്തെ സ്വാഗതം ചെയ്ത മഞ്ഞക്കടമ്പിൽ കൂടിക്കാഴ്ചയ്ക്ക് വിളിച്ച പി.ജെ. ജോസഫിനെ കാണില്ലെന്നും വ്യക്തമാക്കി.

സജിക്ക് വേണ്ടി വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും ആരെയും പിണക്കി മുന്നോട്ടുപോകാൻ ആഗ്രഹിക്കുന്നില്ലെന്നും കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാക്കളും വ്യക്തമാക്കിയിരുന്നു. അതിനിടെ സജി മഞ്ഞക്കടമ്പലിനെ പുകഴ്ത്തി മന്ത്രി റോഷി അഗസ്റ്റിനും രംഗത്തെത്തിയിരുന്നു. സജി മികച്ച സംഘാടകനും രാഷ്ട്രീയക്കാരനുമെന്ന് റോഷി ആഗസ്റ്റിൻ പറഞ്ഞു. എന്നാൽ കേരളാ കോൺഗ്രസ് എമ്മിൽ ചേർന്ന് പ്രവർത്തിക്കണമെങ്കിൽ നിലപാട് വ്യക്തമാക്കേണ്ടത് സജിയാണെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.

കോട്ടയത്ത് തെരഞ്ഞെടുപ്പ് രംഗത്ത് സജി മഞ്ഞക്കടമ്പലിൻ്റെ രാജി സജീവ ചർച്ചയായി നിലനിർത്താനാണ് എല്‍.ഡി.എഫ് ശ്രമം . സജി കേരളാ കോൺഗ്രസിൽ എമ്മിൽ ചേരുമെന്ന അഭൂഹം ശക്തമായിരിക്കെ സജിയെ പുകഴ്ത്തി പാർട്ടി ചെയർമാൻ ജോസ് കെ മാണി പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സജിയെ കുറിച്ച് മന്ത്രി റോഷിയുടെ നല്ല വാക്കുകൾ. എല്ലാവർക്കും ഇടമുള്ള പാർട്ടിയാണ് കേരളാ കോൺഗ്രസ് എമ്മെന്നും റോഷി പറഞ്ഞു.

കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിലേക്ക് ഇനി മടക്കമില്ലെന്ന് സജി വ്യക്തമാക്കിയിരുന്നു. തെരത്തെടുപ്പ് വേളയിൽ തന്നെ സജിയെ തങ്ങളുടെ പാളയത്തിലെത്തിക്കാനാണ മാണി വിഭാഗം നീക്കം. മന്ത്രി വി.എൻ വാസവൻ അടക്കമുള്ള സി.പി.എം നേതാക്കളും സജി മഞ്ഞക്കടമ്പലിനെ പ്രശംസിച്ച് സംസാരിച്ചിരുന്നു.


TAGS :

Next Story